ദുബൈ: ദുബൈ ഡൗണ്‍ടൗണിലെ കെട്ടിടത്തില്‍ തീപിടിത്തം. 35 നിലകളുള്ള കൂറ്റന്‍ കെട്ടിടത്തിലാണ് തീപടര്‍ന്നു പിടിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തം നിയന്ത്രണവിധേയമാക്കി.
ദുബൈ ഡൗണ്‍ടൗണിലെ ബൊലേവാഡ് വാക്കിലെ എട്ടാം ടവറിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിലുണ്ടായിരുന്ന ആളുകളെ ഉടന്‍ തന്നെ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചിരുന്നു. തീപിടിത്തത്തെ തുടര്‍ന്ന് കറുത്ത പുക ഉയരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
إرسال تعليق