ന്യുഡല്‍ഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളായി ഡിസംബര്‍ ഒന്നിനും അഞ്ചിനും വോട്ടെടുപ്പ് നടക്കും. ഹിമാചല്‍ പ്രദേശിലെ വോട്ടെണ്ണലിന് ഒപ്പം ഡിസംബര്‍ എട്ടിനായിരിക്കും ഗുജറാത്തിലും വോട്ടെണ്ണലും ഫലപ്രഖ്യാപനവും.
തിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബര്‍ 5നും 10നുമായിരിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പണം നവംബര്‍ 14 വരെയും സൂക്ഷ്മപരിശോധന നവംബര്‍ 15, 18 തീയതികളും പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 17, 21 എന്നിവയുമായിരിക്കുമെന്ന് ചീഫ് ഇലക്ഷന്‍ കമ്മീഷന്‍ രാജീവ് കുമാര്‍ വാര്‍ത്താസമ്മേളന്തില്‍ അറിയിച്ചു.
ഗുജറാത്തില്‍ ഇത്തവണ 4.9 കോടി പേര്‍ക്കാണ് വോട്ടവകാശമുള്ളത്. ഇതില്‍ 2.53 കോടി പുരുഷന്മാരും 2.37 കോടി സ്ത്രീകളുമാണ്. 27,943 സര്‍വീസ് വോട്ടുകള്‍ ഉണ്ട്. 9.8 ലക്ഷം പേര്‍ 80 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ്. 100 വയസ്സ് കഴിഞ്ഞവര്‍ 10,460 പേരുണ്ട്. 4.61 ലക്ഷം കന്നി വോട്ടര്‍മാരുമുണ്ട്. 1417 വോട്ടര്‍മാര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ പെടുന്നവരാണ് 4.04 ലക്ഷം ഭിന്നശേഷിക്കാരുണ്ട് 3.24 ലക്ഷം അധിക വോട്ടര്‍മാര്‍ ഇത്തവണ ഉണ്ടാവും.
മണ്ഡലങ്ങളില്‍ 142 എണ്ണം ജനറലും 17 എസ്.സിയും 23 എസ്.ടിയുമാണ്. 51,000 പോളിംഗ് സ്‌റ്റേഷനുകള്‍ ഉണ്ടായിരിക്കും. ഇതില്‍ 1,274 എന്നം പൂര്‍ണ്ണമായും വനിതകളായിരിക്കും കൈകാര്യം ചെയ്യുക. 33 പോളിംഗ് സ്‌റ്റേഷനുകളില്‍ യുവാക്കളായ പോളിംഗ് ഉദ്യോഗസ്ഥെര നിയമിക്കും.
ഓരോ വോട്ടും വിലപ്പെട്ടതാണ് ഒറ്റപ്പെട്ട മേഖലകളില്‍ പോളിംഗ് സ്‌റ്റേഷനുകളുണ്ടാകും. സിദ്ദി വിഭാഗക്കാര്‍ക്കായി ഗിര്‍ സോംനാഥ് ജില്ലയിലെ മുധുപുര്‍ ജാംബുറില്‍ പ്രത്യേക പോളിംഗ് സ്‌റ്റേഷനുണ്ടാവും.
സ്ഥാനാര്‍ത്ഥികള്‍ക്കും രാഷ്ട്രീയ കക്ഷികള്‍ക്കും ഓണ്‍ലൈന്‍ നോമിനേഷനും സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിനുമായി സുവിധ പോര്‍ട്ടലില്‍ സംവിധാനമൊരുക്കും.
തിരഞ്ഞെടുപ്പ് ദിവസങ്ങളില്‍ ലഹരിവസ്തുക്കളുടെ ഉപയോഗവും വില്‍പ്പനയും കര്‍ശനമായി നിരോധിച്ചു. ലഹരിമരുന്നുകളുടെ ഇടപാട് തടയാന്‍ കോസ്റ്റ് ഗാര്‍ഡിന് കര്‍ശന നിര്‍ദേശം നല്‍കി.
إرسال تعليق