കോട്ടയം: കോട്ടയത്ത് ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് കാണാതായ ഒമ്പത് കുട്ടികളെയും എറണാകുളം ജില്ലയിലെ ഇലഞ്ഞിയില്‍ നിന്ന് കണ്ടെത്തി. ഒരു കുട്ടിയുടെ ബന്ധുവിന്റെ വീട്ടില്‍ ഇവര്‍ എത്തുകയായിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് ഇറങ്ങിപ്പോയതെന്ന്് കുട്ടികള്‍ പറയുന്നു.
മാങ്ങാനത്ത് മഹിളാ സമഖ്യ എന്ന സ്വകാര്യ എന്‍ജിഒ നടത്തുന്ന ഷെല്‍ട്ടര്‍ ഹോമില്‍ നിന്നാണ് പെണ്‍കുട്ടികളെ കാണാതായത്. രാവിലെയാണ് കുട്ടികളെ കാണാതായ വിവരം അറിയുന്നത്. കോട്ടയം ഈസ്റ്റ് പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കുട്ടികളെ കണ്ടെത്തിയത്.
പീഡനത്തിന് ഇരയായവരും കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയവരും ലഹരിമരുന്നിന് അടിപ്പെട്ടവരുമായ കുട്ടികളാണ് ഇവിടെയുള്ളത്.
إرسال تعليق