Join News @ Iritty Whats App Group

ഇരിട്ടിയില്‍ മിനി വൈദ്യുത ഭവന്‍ ഒരുങ്ങുന്നു



കെഎസ്‌ഇബിയുടെ മൂന്ന് ഓഫീസുകളെ ഒരു കുടക്കീഴിലാക്കി ഇരിട്ടിയില്‍ മിനി വൈദ്യുത ഭവന്‍ ഒരുങ്ങുന്നു.


കെട്ടിട നിര്‍മാണം പൂര്‍ത്തിയായി. ഇരിട്ടി നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സ്ഥിതി ചെയ്യുന്ന ഡിവിഷന്‍, സബ് ഡിവിഷന്‍, സെഷന്‍ ഓഫീസുകളാണ് പയഞ്ചേരി മുക്കിന് സമീപത്തെ മിനി വൈദ്യുത ഭവനില്‍ പ്രവര്‍ത്തിക്കുക.

കെഎസ്‌ഇബി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, അസി. എന്‍ജിനീയര്‍ എന്നിവരുടെ ഓഫീസുകള്‍ ഒരേ സ്ഥലത്ത് പ്രവര്‍ത്തിക്കുന്നത് പൊതുജനങ്ങള്‍ക്ക് ആശ്വാസമാകും. നിലവില്‍ കെഎസ്‌ഇബി ഓഫീസുകള്‍ സ്ഥലപരിമിതികള്‍ മൂലം വീര്‍പ്പുമുട്ടു ന്നതിനും പരിഹാരമാകും. 

അവസാനഘട്ട നടപടി പൂര്‍ത്തിയായാല്‍ ഉടന്‍ ഉദ്ഘാടനം ചെയ്ത് ഓഫീസുകള്‍ ഇവിടേക്ക് മാറ്റും. സര്‍ക്കാര്‍ അനുവദിച്ച 1.40 കോടി രൂപ ചെലവില്‍ 2021 മാര്‍ച്ചിലാണ് കെട്ടിടത്തിന്‍റെ നിര്‍മാ ണം ആരംഭിച്ചത്. ജലസേചന വകുപ്പ് വിട്ടുനല്‍കിയ 42 സെന്‍ററില്‍ 26 സെന്‍റ് സ്ഥലത്താണ് പാര്‍ക്കിംഗ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടെ 5266 ചതുരശ്ര അടിയില്‍ കെട്ടിടം ഒരുക്കിയത്. 
ബാക്കി സ്ഥലം സബ് സ്റ്റേഷന്‍ നിര്‍മാണത്തിനായി ഉപയോഗിക്കും. കെഎസ്‌ഇബിയുടെ പഴശി സാഗര്‍ മിനി ജലവൈദ്യുത പദ്ധതിയിലെ സിവില്‍ വിഭാഗമാണ് നിര്‍മാണത്തിന് മേല്‍നോട്ടം.

Post a Comment

أحدث أقدم
Join Our Whats App Group