കണ്ണൂര്‍: ശശി തരൂര്‍ എം.പി ബിഷപ് ഹൗസ് സന്ദര്‍ശിച്ചതില്‍ രാഷ്ട്രീയമില്ലെന്ന് തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. രാഷ്ട്രീയ ലക്ഷ്യത്തോടെ രാഷ്ട്രീയം പറഞ്ഞില്ല. കോണ്‍ഗ്രസിലെ വിഷയങ്ങളെ കുറിച്ച് പറഞ്ഞത് കേട്ടു. കോണ്‍ഗ്രസിനെ കുറിച്ച് പറയാന്‍ താന്‍ കോണ്‍ഗ്രസുകാരനല്ലല്ലോ. അദ്ദേഹത്തെ പോലെ വിശ്വപൗരനായ ഒരാള്‍ ഭാരതത്തിന്റെയും കേരളത്തിന്റേയും നേതൃസ്ഥാനത്തേക്ക് വരുന്നത് വലിയ കാര്യമാണെന്നും അദ്ദേഹം പ്രതികരിച്ചു.
സഭയുടെ പ്രശ്‌നങ്ങള്‍ ശശി തരൂരുമായി സംസാരിച്ചിരുന്നോ എന്ന ചോദ്യത്തിന് അദ്ദേഹം അങ്ങനെയൊരു സ്ഥാനത്തിരിക്കുന്ന ആളല്ലല്ലോ എന്നായിരുന്നു മറുപടി. മന്ത്രിമാരും മറ്റും വരുമ്പോള്‍ സഭനേരിടുന്ന പ്രശ്‌നം അറിയിക്കാറുണ്ട്. തരൂര്‍ രാവിലെ ബിഷപ് ഹൗസില്‍ വരുമെന്ന് അറിയിച്ചിരുന്നു. തങ്ങള്‍ സ്വാഗതം ചെയ്തിരുന്നു. അതുപ്രകാരമാണ് വന്നത്.
വെറുമൊരു സൗഹൃദ സന്ദര്‍ശനമായിരുന്നോ എന്ന ചോദ്യത്തിന് സൗഹൃദം ഒരിക്കലും ഒരു ചെറിയ കാര്യമല്ല, വലിയ കാര്യമല്ലേ എന്നും അദ്ദേഹം പറഞ്ഞു.
إرسال تعليق