ഇരിട്ടി: ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഒരുക്കിയ ഫ്രീഡം വാൾ അനാച്ഛാദനവും, സ്ക്കൂളിലെ ഒരു വിദ്യാർത്ഥിയുടെ കുടുംബത്തിന് നിർമ്മിച്ചു നൽകുന്ന സഹപാഠിക്കൊരുസ്നേഹ വീടിന്റെ നിർമ്മാർണ പ്രവൃത്തിയും പി.സന്തോഷ് കുമാർ എം പി ഉദ്ഘാടനം ചെയ്തു. ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത അധ്യക്ഷയായി.
എൻ എസ് എസ് ജില്ലാ കോ.ഓർഡിനേറ്റർ ശ്രീധരൻ കൈതപ്രം, ചിത്രകാരൻ ശ്രീനിവാസൻ എടക്കാനം എന്നിവരെ ചടങ്ങിൽ ആദരിച്ചു.
പ്രിൻസിപ്പാൾ കെ.ഇ. ശ്രീജ, പി ടി എ പ്രസിഡന്റ് സന്തോഷ് കോയിറ്റി, നഗരസഭ കൗൺസിലർമാരായ പി. രഘു, പി.പി. ജയലക്ഷ്മി, കെ.നന്ദനൻ, സ്റ്റാഫ് സെക്രട്ടറി കെ.വി. സുജേഷ് ബാബു, എൻ എസ് എസ് പ്രോഗ്രാം ഓഫിസർ ഇ.പി. അനീഷ്കുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് എൻ എസ് എസ് വളന്റിയർമാർ അവതരിപ്പിച്ച ഫ്ലാഷ്മോബും ലഹരി വിരുദ്ധ തെരുവു നാടകവും അരങ്ങേറി.
إرسال تعليق