ഇരിട്ടി: മാടത്തിയിൽ എൽ പി സ്കൂളിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനത്തിൽ സ്കൂളിന് സമീപം തലശ്ശേരി-മൈസൂർ പാതയോരത്ത് ലഹരി വിരുദ്ധ ശൃംഖല തീർത്തു സ്കൂൾവിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും അണിനിരന്നു.
പായം ഗ്രാമ പഞ്ചായത്ത് മെമ്പർ പി. സാജിത് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക കെ.കെ ചിന്താമണി അധ്യക്ഷത വഹിച്ചു. പി. അനീസ്, കെ.ഷൗക്കത്തലി, വിൻസി വർഗ്ഗീസ് ,അമിത് ചന്ദ്ര, രേഷ്ന പി കെ , അഞ്ജന വിവി, ബിജില കെ, ഷഫീന പി സംസാരിച്ചു. കേരളപ്പിറവി ദിനത്തിന്റെ ഭാഗമായി പുസ്തക ചർച്ചയും കലാ വിരുന്നും മധുരവിതരണവും നടന്നു.
إرسال تعليق