ഇരിട്ടി: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ജനറൽ മീറ്റും പ്രാർത്ഥനാ സദസ്സും കീഴൂർ സിറാജുൽ ഇസ്ലാം മദ്റസയിൽ മഹല്ല് ഖത്തീബ് അഫ്സൽ ഫൈസി ഉൽഘാടനം ചെയ്തു. റെയിഞ്ച് പ്രസിഡണ്ട് ഉമർ മുഖ്താർ ഹുദവി അധ്യക്ഷത വഹിച്ചു. കെ.എസ് അലി മൗലവി മുഖ്യപ്രഭാഷണം നടത്തി. കണ്ണിയത്ത് -
ശംസുൽ ഉലമ അനുസ്മരണവും ദുആ മജ് ലിസും നടന്നു. പ്രാർത്ഥനയ്ക്ക് സിദ്ദീഖ് ദാരിമി കോയിപ്ര നേതൃത്വം നൽകി. സാമൂഹ്യ തിന്മകൾ വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ
സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണം നടത്തുമ്പോൾ ധാർമിക മൂല്യങ്ങൾക്ക് പ്രാധാന്യം നൽകി കൊണ്ടാവണമെന്ന് യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു.
സമസ്ത മുദരിബ് അൻവർ ഹൈദരി വിഷയാവതരണം നിർവ്വഹിച്ചു.
സമസ്ത പൊതുപരീക്ഷ ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ ഏർപ്പെടുത്തിയ സ്മരണാ അവാർഡ് മദ്രസാ മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ ഉപാധ്യക്ഷൻ ടി.കെ ശരീഫ് ഹാജി കീഴൂർ വിതരണം ചെയ്തു. ടി.കെ ജലീൽ ഫൈസി, എൻ അബ്ദുന്നാസിർ ഹാജി, സബാഹ് മാസ്റ്റർ പടിയൂർ, കെ.പി നൗഷാദ് മുസ്ല്യാർ , പി.മൊയ്തു ഫൈസി, ടി. ജഅഫർ കീഴൂർ, സലാം ഹാജി , കുഞ്ഞി മുഹമ്മദ് ഹാജി തൊട്ടിപ്പാലം , അബ്ദുൽ കരീം അസ്ഹരി, ഹബീബ് ഫൈസി ഇർഫാനി, പി.കെ അബ്ദുൽ ഖാദർ കീഴൂർ,ടി.കെ മുസ്തഫ മൗലവി, സംസാരിച്ചു. ശബീർ ദാരിമി പുന്നാട്, മാജിദ് വാഫി ഉളിക്കൽ, ശബീർ ഫൈസി പടിയൂർ
അബ്ദുല്ല മൗലവി തൊട്ടിപ്പാലം എന്നിവർ പഠന റിപ്പോർട്ട് അവതരിപ്പിച്ചു.
إرسال تعليق