കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടി കാക്കയങ്ങാട് പാല ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകനെതിരായ വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.
സാമൂഹ്യപാഠം അധ്യാപകനായ ഹസന്‍ സ്കൂളിലെ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയെന്നാണ് പരാതി. കൗണ്‍സിലിംഗിനിടെയാണ് വിദ്യാര്‍ത്ഥികള്‍ അധ്യാപികയോട് കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ സ്കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനിനെ അറിയിക്കുകയായിരുന്നു. പരാതി കിട്ടിയ ഉടന്‍ തന്നെ ചൈല്‍ഡ് ലൈന്‍ പരാതിക്കാരായ പെണ്‍കുട്ടികളുടെ മൊഴിയെടുത്തു. വിദ്യാര്‍ത്ഥികളോട് ലൈംഗിക താത്പര്യത്തോടെ ഇയാള്‍ പെരുമാറിയെന്നാണ് പരാതി. അതിനാലാണ് പോക്സോ പ്രകാരം കേസെടുത്തിരിക്കുന്നത്.
പൊലീസിനും ചൈല്‍ഡ് ലൈനിനും പരാതി നല്‍കിയിട്ടുണ്ടെന്നും അന്വേഷണം നടക്കട്ടെയെന്ന് സ്കൂള്‍ അധികൃതര്‍ പറയുന്നു. എന്നാല്‍ സ്കൂള്‍ അധികൃതര്‍ പൊലീസില്‍ പരാതി കൊടുത്തില്ലെന്നാരോപിച്ചും ആരോപണ വിധേയനായ അധ്യാപകന്‍ ഉടന്‍ രാജി വെക്കണമെന്നാവശ്യപ്പെട്ടും എസ്‌എഫ്‌ഐയുടെ നേതൃത്വത്തില്‍ കുട്ടികള്‍ സ്കൂളില്‍ പ്രതിഷേധിച്ചു. സംഭവം അന്വേഷിച്ച് വരികയാണെന്നും അധ്യാപകനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും മുഴക്കുന്ന് പൊലീസ് അറിയിച്ചു.
إرسال تعليق