Join News @ Iritty Whats App Group

പാചകം ചെയ്യുന്നതിനിടെ വീട്ടമ്മയുടെ ദേഹത്ത് കോളേജിന്‍റെ മതിലിടിഞ്ഞ് വീണു, ദാരുണാന്ത്യം


തിരുവനന്തപുരം: കഴക്കൂട്ടം സെന്റ് ആൻഡ്രൂസിൽ മതിലിടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. സെന്റ് സേവിയേഴ്സ് കോളേജിന് സമീപം അനശ്വരയിൽ കാർമൽ ഏണസ്റ്റ് (65) ആണ് മരിച്ചത്. തിങ്കളാഴ്ച്ച വെളുപ്പിന് 5.30 നാണ് അപകടം നടന്നത്. വീടിനു പുറകിലെ അടുപ്പിൽ ചോറു വയ്ക്കാനുള്ള തയ്യാറെടുപ്പിനിടെ സെന്റ് സേവിയേഴ്സ് കോളേജിന്റെ മതിലിടിഞ്ഞു വീഴുകയായിരുന്നു. 

മഴയിൽ കുതിർന്നിരുന്ന ആറടിയോളം ഉയരത്തിലുള്ള മതിലാണ് തകർന്നു വീണത്. ഗുരുതര പരിക്കേറ്റ കാർമൽ എണസ്റ്റിനെ ഉടൻ തന്നെ അയൽവാസികൾ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് പരേതനായ ഏണസ്റ്റ് സിപിഐഎം മേനംകുളം മുൻ എൽസി അംഗമാണ്. മക്കൾ : ലിൻസി ചാർലസ് , ഷൈജ ഷിജിൻ.

Post a Comment

أحدث أقدم
Join Our Whats App Group