പയ്യന്നൂര്‍: വിവാദമായ പയ്യന്നൂരിലെ നവജാതശിശു വില്പന സംബന്ധിച്ച കേസുകളില്‍ എട്ടുവര്‍ഷത്തിനുശേഷം കേസ് അവസാനിപ്പിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്.
ഹൈക്കോടതിയിലെ ന്യായാധിപരുടെയും സര്‍ക്കാര്‍ അഭിഭാഷകരുടെയും അടിക്കടിയുള്ള മാറ്റത്തിനിടയില്‍ അനിശ്ചിതത്വത്തിലായ കേസുകളിലൊന്നാണ് എട്ടുവര്‍ഷത്തിനുശേഷം അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങുന്നത്.
ഇതുവരെ ലഭിച്ച തെളിവുകളുമായുള്ള അന്വേഷണം വഴിമുട്ടി നില്‍ക്കുകയാണെന്നും കൂടുതല്‍ വിശദമായ അന്വേഷണത്തിന് കോടതിയുടെ ഇടപെടല്‍ വേണ്ടിവരുമെന്നാണ് ക്രൈംബ്രാഞ്ച് സിഐ ചന്ദ്രരാജ് രാഷ്ട്രദീപികയോട് പറഞ്ഞത്.
കരിവെള്ളൂരിലെ രാജന് സി. നായരുടെ പരാതിയില്‍ 2014 നവംബര്‍ 17ന് പയ്യന്നൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ തുടരന്വേഷണം കണ്ണൂര്‍ ക്രൈംബ്രാഞ്ചാണ് നടത്തിവന്നത്.
ആദ്യകാലങ്ങളില്‍ സജീവമായിരുന്ന അന്വേഷണം പിന്നീട് വര്‍ഷങ്ങളോളം നിര്‍ജീവമായിരുന്നു. ഇതിനൊടുവിലാണ് പരാതിയില്‍ പറയുന്ന വസ്തുതകള്‍ പരിശോധിച്ചതായും സാക്ഷികളും സംഭവങ്ങളും കെട്ടിച്ചമച്ചതാണെന്ന് ബോധ്യപ്പെട്ടതായുമുള്ള റിപ്പോര്‍ട്ട് പയ്യന്നൂര്‍ ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെ ഗൈനോക്കോളജിസ്റ്റ് ഡോ. കെ.പി. ശ്യാമള, ഭര്‍ത്താവ് ഡോ. മുകുന്ദന് നമ്പ്യാര്‍, കൃത്രിമ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന് പറയുന്ന മുനിസിപ്പല്‍ ജനന-മരണ രജിസ്ട്രാര്‍, നവജാത ശിശുക്കളെ വിലയ്ക്കു വാങ്ങിയെന്ന് പരാതിയില്‍ പറയുന്ന പയ്യന്നൂരിലും പരിസരങ്ങളിലുമുള്ള ദമ്പതികള്‍, ഇടനിലക്കാര്‍ തുടങ്ങി 36 പ്രതികളാണ് കേസിലുള്ളത്.
കേസ് അവാനിപ്പിക്കുന്നതിനെതിരേ പരാതിക്കാരന് കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് കേസ് 29ന് പരിഗണിക്കും.്
إرسال تعليق