Join News @ Iritty Whats App Group

'കാറിൽ വന്നയാൾ മർദ്ദിച്ചെ'ന്ന് ആറ് വയസുകാരൻ, വാരിയെല്ലിൽ ചതവ്, ജനറൽ ആശുപത്രിയിൽ ചികിത്സയിൽ

കണ്ണൂർ: കാറിൽ ചാരി നിന്നതിന് ചവിട്ടേറ്റ ആറു വയസ്സുകാരൻ ​ഗണേഷ് തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. വാരിയെല്ലിൽ ചതവുണ്ടെന്നാണ് എക്സ്റേ പരിശോധനയിൽ വെളിപ്പെട്ടത്. കാറിൽ വന്നയാൾ തന്നെ മർദ്ദിക്കുകയായിരുന്നു എന്ന് കുഞ്ഞ് മാധ്യമങ്ങളോട് പറഞ്ഞു. വാരിയെല്ലിലെ എല്ലുകൾക്ക് ചതവുണ്ടെന്ന് എക്സ് റേ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. 

ഇന്നലെ രാത്രിയിൽ സംഭവം നടന്ന ഉടനെ അഭിഭാഷകനാണ് ഈ കുട്ടിയെ ജനറൽ ആശുപത്രിയിലേക്ക് എത്തിച്ചത്. ഇവിടെ സ്കാനിം​ഗ് സൗകര്യമില്ലാത്തതിനാൽ അഭിഭാഷകൻ കുട്ടിയെ സഹകരണ ആശുപത്രിയിൽ എത്തിക്കുകയും അവിടെ നിന്ന് സ്കാനിം​ഗ് എടുത്തതിന് ശേഷം തിരികെ ജനറൽ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. കാറിൽ വന്നയാൾ മർദ്ദിക്കുകയായിരുന്നു എന്നാണ് കുഞ്ഞിന്റെ മൊഴി. മർദ്ദിച്ചത് കണ്ടു എന്ന് രക്ഷിതാക്കളും പറയുന്നുണ്ട്. ആരോ​ഗ്യപരമായി വലിയ പ്രശ്നങ്ങളൊന്നുമില്ലാത്ത അവസ്ഥയിലാണ് കു‍ഞ്ഞ്. ഉടൻ തന്നെ സുഖം പ്രാപിക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്. 

ഇന്നലെ രാത്രിയാണ് സംഭവം. കാറിൽ‌ ചാരി നിന്നു എന്ന് പറഞ്ഞാണ് മുഹ​മ്മദ് ഷിനാദ് കുട്ടിയെ ചവിട്ടി തെറിപ്പിക്കുന്നത്. കേരളത്തിൽ ജോലിക്കെത്തിയ രാജസ്ഥാനി കുടുംബത്തിലെ ആറ് വയസ്സുകാരനായ ​​ഗണേഷ് ആണ് ആക്രമിക്കപ്പെട്ടത്. കുട്ടിയെ ആക്രമിക്കുന്നത് കണ്ട നാട്ടുകാർ ഇയാളെ ചോദ്യം ചെയ്തു. കാറിനുള്ളിലുണ്ടായിരുന്ന കുടുംബാംഗങ്ങളെ കുട്ടി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന വിചിത്ര ന്യായമാണ് ഇയാൾ ഉന്നയിച്ചത്. പിന്നാലെ നാട്ടുകാർ ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. യുവ അഭിഭാഷകനാണ് കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചത്.

Post a Comment

أحدث أقدم
Join Our Whats App Group