ന്യുഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ അണി ചേര്‍ന്ന് ശിവസേന നേതാവും മുന്‍മന്ത്രിയുമായ ആദിത്യ താക്കറെ. മഹാരാഷ്ട്രയിലെ ഹിങ്കോലി കലംനൂറിയില്‍ ഇന്നലെ യാത്ര എത്തിയപ്പോഴാണ് ആദിത്യ താക്കറെ പങ്കെടുത്തത്. അണികളെ അഭിവാദ്യം ചെയ്ത് ഇരുനേതാക്കളും ഒരുമിച്ചാണ് നടന്നത്.
ഭാരത് ജോഡോ യാത്ര രാഷ്ട്രീയത്തിന് അതീതമാണ്. ഇത് ജനാധിപത്യത്തിന് വേണ്ടിയുള്ള ആശയമാണ്. ഇത് ഊര്‍ജസ്വലമായ ജനാധിപത്യമാണ്- ആദിത്യ താക്കറെ പറഞ്ഞൂ.
ശിവസേന അംഗവും ലെജിസ്‌്േലറ്റീവ് കൗണ്‍സിലിലെ പ്രതിപക്ഷ നേതാവുമായ അമ്പാദാസ് ദന്‍വെയും മുന്‍ എംഎല്‍എ സച്ചിന്‍ അധിറും യാത്രയെ അനുഗമിച്ചിരുന്നു.
ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയേയും യാത്രയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിട്ടുണ്ട്. 65 ദിവസമെടുത്താണ് യാത്ര മഹാരാഷ്ട്രയിലൂടെ കടന്നുപോകുന്നത്.
إرسال تعليق