Join News @ Iritty Whats App Group

മുംബൈ ഇന്ത്യന്‍സിന്റെ വിന്‍ഡീസ് താരം കീറോണ്‍ പൊള്ളാര്‍ഡ് ഐപിഎലില്‍ നിന്ന് വിരമിച്ചു.


മുംബൈ ഇന്ത്യന്‍സിന്റെ വിന്‍ഡീസ് താരം കീറോണ്‍ പൊള്ളാര്‍ഡ് ഐപിഎലില്‍ നിന്ന് വിരമിച്ചു. താരത്തിന്റെ 12 വര്‍ഷത്തെ ഐപിഎല്‍ കരിയറിനാണ് ഇതോടെ തിരശീല വീണിരിക്കുന്നത്. ഒരു വാര്‍ത്താകുറിപ്പിലൂടെയാണ് പൊള്ളാര്‍ഡിന്റെ വിരമിക്കല്‍ പ്രഖ്യാപനം.

മുംബൈ ഇന്ത്യന്‍സിന് തലമുറമാറ്റം വേണമെന്ന കാര്യം അംഗീകരിക്കുന്നുവെന്നും മുംബൈ കുപ്പായത്തില്‍ കളിക്കാനായില്ലെങ്കില്‍ അവര്‍ക്കെതിരെ ഒരിക്കലും കളിക്കാന്‍ തനിക്ക് കഴിയില്ല എന്നതിനാലാണ് ഐപിഎല്ലില്‍ നിന്ന് വിരമിക്കുന്നതെന്നും പൊള്ളാര്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി.

താരം വിരമിച്ചെങ്കിലും മുംബൈയുടെ മറ്റൊരു നീക്കം ആരാധകരെ അതിശയിപ്പിച്ചിരിക്കുകയാണ്. ടീമില്‍ നിന്ന് വിരമിച്ചെങ്കിലും ബാറ്റിംഗ് പരിശീലകനായി പൊള്ളാര്‍ഡ് മുംബൈ ഇന്ത്യന്‍സിനൊപ്പം തുടരുമെന്നതാണ് ആ വിശേഷം.

പൊള്ളാര്‍ഡ് 2010ലാണ് മുംബൈ ഇന്ത്യന്‍സിനൊപ്പം ചേര്‍ന്നത്. ടീമിനൊപ്പം അഞ്ച് ഐ.പി.എല്‍, രണ്ട് ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടങ്ങളിലും അദ്ദേഹം പങ്കാളിയായി.

ഐ.പി.എല്ലില്‍ 171 ഇന്നിംഗസുകളില്‍നിന്നായി 147.32 സ്‌ട്രൈക്ക് റേറ്റില്‍ 3412 റണ്‍സ് താരം നേടിയിട്ടുണ്ട്. 16 അര്‍ദ്ധ സെഞ്ച്വറികളും 69 വിക്കറ്റും 103 ക്യാച്ചുകളുമാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്.

Post a Comment

أحدث أقدم
Join Our Whats App Group