Join News @ Iritty Whats App Group

കരൾ തകരാറിലാണെന്ന് ശരീരം കാണിക്കുന്ന 6 ലക്ഷണങ്ങൾ

സാധാരണഗതിയിൽ തുടക്കത്തിൽ രോഗലക്ഷണങ്ങൾ കാണിക്കാത്തതിനാൽ കരൾ രോഗങ്ങൾ പലരും അറിയാതെ പോകുന്നു. ശരീരത്തിലെ പിത്തരസം ഉൽപ്പാദിപ്പിക്കുന്നത് മുതൽ ദഹനത്തെ സഹായിക്കുന്നതും മാലിന്യ ഉൽപന്നങ്ങൾ നീക്കം ചെയ്യുന്നതിനും അതുവഴി വിഷാംശം ഇല്ലാതാക്കുന്നതിനും സഹായിക്കുന്ന ഒരു പ്രധാന അവയവമാണ് കരൾ. 

അമിതമായ കൊഴുപ്പ്, മദ്യം, ഭക്ഷണത്തിലെ ഉയർന്ന കലോറി തുടങ്ങിയ ഹാനികരമായ വസ്തുക്കളാൽ കരളിന്റെ പ്രവർത്തനം തടസ്സപ്പെടുന്നു. മലം, മൂത്രം, ചർമ്മം, കണ്ണുകൾ, വയറുവേദന എന്നിവയിൽ പോലും കരൾ പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ കാണാവുന്നതാണ്. 

കരൾ രോഗം ജനിതകമാകാം അല്ലെങ്കിൽ വൈറസുകൾ, മദ്യപാനം, അമിതവണ്ണം തുടങ്ങിയ കരളിനെ തകരാറിലാക്കുന്ന വിവിധ ഘടകങ്ങൾ മൂലമാകാം.കരൾ ശരിയായി പ്രവർത്തിക്കുന്നില്ല എന്നതിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് പോഷകാഹാര വിദഗ്ധയായ റാഷി ചൗധരി പങ്കുവച്ച ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറയുന്നു.


ഒന്ന്...

ആരോഗ്യമുള്ള കരൾ പൊതുവെ പുറത്തുവിടുന്ന പിത്തരസം ലവണങ്ങളാണ് മലത്തിന് ഇരുണ്ട നിറം നൽകുന്നത്. അതിനാൽ അധിക കൊഴുപ്പ് മലം പൊങ്ങിക്കിടക്കുന്നതും ഇളം നിറമുള്ളതുമാക്കുന്നു.

രണ്ട്...

ഛർദ്ദി വളരെ സാധാരണമായ ഒരു ലക്ഷണമാണ്. കാരണം കരളിന് വിഷവസ്തുക്കളെ ഫിൽട്ടർ ചെയ്യാൻ കഴിയില്ല. രക്തപ്രവാഹത്തിൽ അടിഞ്ഞുകൂടുന്നത് ഓക്കാനം അനുഭവപ്പെടുന്നതിലേക്ക് നയിക്കുന്നു.

മൂന്ന്...

ഭക്ഷണം കഴിച്ചയുടൻ തന്നെ മലമൂത്രവിസർജനം നടത്താനുള്ള ആഗ്രഹം കരളിന്റെ പ്രശ്‌നത്തെ സൂചിപ്പിക്കുന്നു. കാരണം, നിങ്ങൾ കഴിക്കുന്നത് ആഗിരണം ചെയ്യാനും ഉപയോഗിക്കാനും കരളിന് കഴിയില്ല.

നാല്...

ചർമ്മവും കണ്ണും മഞ്ഞനിറത്തിലാകുന്നതാണ് മറ്റൊരു ലക്ഷണം. രക്തത്തിൽ ബിലിറൂബിൻ അടിഞ്ഞുകൂടുന്നതാണ് ഇതിന് കാരണം. ചില സന്ദർഭങ്ങളിൽ ചർമ്മത്തിൽ ചൊറിച്ചിലും ഉണ്ടാകുന്നു.


അഞ്ച്...

കരളിന് ശരിയായി വിഘടിപ്പിക്കാൻ കഴിയാത്തതിനാൽ അമിതമായ ബിലിറൂബിൻ അടിഞ്ഞുകൂടുന്നത് മൂത്രം ഇരുണ്ട നിറമാകുന്നതിന് കാരണമാകും.

ആറ്...

വയറ് വീർക്കുന്നതാണ് മറ്റൊരു ലക്ഷണം. ഈ അവസ്ഥയെ അസൈറ്റ്സ് എന്നും വിളിക്കുന്നു. ഇത് അടിവയറ്റിൽ ദ്രാവകം നിലനിർത്തുന്നതിലേക്ക് നയിക്കുന്നു. വീർത്ത കാലുകൾ ഈ അവസ്ഥയെ തിരിച്ചറിയുന്നതിനുള്ള ഒരു പ്രധാന ലക്ഷണമാണ്.

Post a Comment

أحدث أقدم
Join Our Whats App Group