മലപ്പുറം: 68-കാരനെ ഹണിട്രാപ്പില്‍ കുടുക്കി 23 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ വ്‌ളോഗര്‍മാരായ ദമ്പതിമാര്‍ അറസ്റ്റില്‍. മലപ്പുറം താനൂര്‍ സ്വദേശി റാഷിദ(30) ഭര്‍ത്താവ് കുന്നംകുളം സ്വദേശി നിഷാദ്(36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരും യൂട്യൂബ് വ്ളോഗർമാരാണ്.
കഴിഞ്ഞവർഷം ജൂലായിലാണ് റാഷിദ കൽപകഞ്ചേരി സ്വദേശിയുമായി ഫേസ്ബുക്ക് വഴി പരിചയമാകുന്നത്. ട്രാവൽ വ്ളോഗറാണെന്ന് പരിചയപ്പെടുത്തിയായിരുന്നു സൗഹൃദം സ്ഥാപിച്ചതും ചാറ്റിങ് ആരംഭിച്ചതും.
സൗഹൃദം വളർന്നതോടെ ആലുവയിലെ ഫ്ലാറ്റിലേക്ക് 68-കാരനെ ക്ഷണിച്ചു. ഭര്‍ത്താവ് അറിഞ്ഞാലും പ്രശ്‌നമില്ലെന്നും ഭര്‍ത്താവ് ഇതിനെല്ലാം സമ്മതം നല്‍കുന്നയാളാണെന്നുമാണ് യുവതി പറഞ്ഞിരുന്നത്. തുടർന്ന് ഇയാൾ ആലുവയിലെത്തി. ദമ്പതിമാർ ഇവിടെവെച്ച് രഹസ്യമായി ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തിയെടുത്ത് ഭീഷണിപ്പെടുത്തുകയായിരുന്നു.
ഒരു വർഷമായി നിരവധി തവണകളായി 23ലക്ഷം രൂപയാണ് ഇവർ 68-കാരനിൽ നിന്ന് തട്ടിയെടുത്തത്. കടം വരെവാങ്ങിയാണ് ഇവർ ചോദിക്കുമ്പോഴെല്ലാം പണം നൽരകിയിരുന്നത്. ഇത് ഇയാളുടെ കുടുംബം അറിഞ്ഞതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു.
അറസ്റ്റിലായ രണ്ടുപ്രതികളെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നിഷാദിനെ ജയിലിലേക്ക് അയച്ചെങ്കിലും രണ്ട് കൈക്കുഞ്ഞുങ്ങളുള്ളതിനാല്‍ യുവതിയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചു.
إرسال تعليق