ഇരിട്ടി: നടുവനാട് സമദർശിനി ഗ്രന്ഥാലയം 66 മത് വാർഷികാഘോഷം സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു. സണ്ണി ജോസഫ് എം.എൽ.എ. അധ്യക്ഷനായി, സമദർശിനി നാടൻ കലാമേളയുടെ പോസ്റ്റർ പ്രകാശനംനഗരസഭാ അധ്യക്ഷ കെ.ശ്രീലതയും കൈയ്യെഴുത്ത് മാസിക പ്രകാശനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി രഞ്ചിത്ത് കമലും നിർവ്വഹിച്ചു. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ എ.കെ.രവീന്ദ്രൻ, കൗൺസിലർമാരായ കെ.പി. അജേഷ്, പി. സീനത്ത്, വി.പുഷ്പ, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം മനോജ് കുമാർ പഴശ്ശി, എം.ലത, വിപിൻ രാജ്, കെ.വി.പവിത്രൻ, കെ.ശശി ,രാജേഷ് എടവന, കെ.സി. വിലാസിനി,എന്നിവർ പ്രസംഗിച്ചു. പരിപാടിയിൽ വലന്തളം നാടൻ കലാമേളയുടെ അരങ്ങേറ്റവും വിവിധ കലാപരിപാടികളും നടന്നു.
إرسال تعليق