കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീണ്ടും മൊബൈല്‍ ഫോണ്‍ മോഷണം. വാര്‍ഡിലെ സുരക്ഷാജീവനക്കാരന്റെ ഉള്‍പ്പെടെ മൊബൈല്‍ ഫോണുകള്‍ കവര്‍ന്നു.
കുപ്പം ചുടലയിലെ സി.വി. പ്രമോദും ആശുപത്രിയിലെ സുരക്ഷാജീവനക്കാരന്‍ മനോജും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മറ്റുള്ളവര്‍ രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. നിലവില്‍ ഏഴാംനിലയില്‍ സി.സി.ടി.വി കാമറകളില്ലാത്തത് മോഷ്ടാവിന് സൗകര്യമായിരുന്നു.
നഷ്ടമായവയില്‍ ഐ ഫോണ്‍ ഒഴികെയുള്ളവ സ്വിച്ചോഫ് ചെയ്ത നിലയിലാണ്.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണമാരംഭിച്ചതായി പൊലീസ് പറഞ്ഞു. നേരത്തെയും മെഡിക്കല്‍ കോളജില്‍ നിന്ന് ഫോണ്‍ മോഷണംപോയിരുന്നു. ഈ കേസില്‍ ഒരാള്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഈ പ്രതി തന്നെയാണോ വീണ്ടും മോഷണത്തിനെത്തിയതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
إرسال تعليق