ഇരിട്ടി: ഇരിട്ടി മഹാത്മ ഗാന്ധി കോളേജ് രജത ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി മുണ്ടയാംപറമ്പിൽ നിർദ്ധന കുടുംബത്തിന് നിർമ്മിച്ചു നൽകുന്ന വീടിൻ്റെ താക്കോൽദാനം ഞായറാഴ്ച വൈകുന്നേരം 4 ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ നിർവ്വഹിക്കുമെന്ന് കോളേജ് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു, സണ്ണി ജോസഫ് എം എൽ എ.അധ്യക്ഷത വഹിക്കും. വീട് നിർമ്മിക്കാൻ സ്ഥലം സൗജന്യമായി നൽകിയ എടുർ സ്വദേശി അബ്രഹാം പാരിക്കാപ്പള്ളിയെ ചടങ്ങിൽ അനുമോദിക്കും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനോയ് കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.വേലായുധൻ, പഞ്ചായത്ത് പ്രസിഡൻ്റ് കുര്യച്ചൻ പൈമ്പള്ളിക്കുന്നേൽ തുടങ്ങിയവർ പങ്കെടുക്കും. വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സ്വരൂപിച്ച 7 ലക്ഷം രൂപ ചെലവിലാണ് കോളേജിലെ കായിക താരം കൂടിയായ വിദ്യാർത്ഥിയുടെ കുടുംബത്തിന് വിട് നിർമ്മിച്ച് നൽകിയത്. പത്ര സമ്മേളനത്തിൽ കോളേജ് ഭരണസമിതി ഭാരവാഹികളായ കോളേജ് മാനേജർ സി.വി. ജോസഫ്, ചന്ദ്രൻ തില്ലങ്കേരി, എൻ. അശോകൻ, കെ.നരേന്ദ്രൻ, കെ. വത്സരാജ്, ഡോ. റജി പായ്ക്കാട്ട്, എൻ. സത്യാനന്ദൻ, കോളേജ് ചെയർമാൻ ശ്രാവൺ കൃഷ്ണ എന്നിവർ പങ്കെടുത്തു.
إرسال تعليق