കൊല്ലം: ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച 18കാരൻ പൊലീസ് പിടിയിൽ. കടയ്ക്കൽ ഇടത്തറ തോട്ടുവിള വീട്ടിൽ നീരജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഏഴാം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്ന പെൺകുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചത്.
ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ടശേഷം നഗ്നചിത്രങ്ങളും വീഡിയോകളും കൈക്കാലാക്കി പെൺകുട്ടികളെ രാത്രിയിൽ വീടിന് പുറത്തെത്തിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പീഡിപ്പിക്കുകയായിരുന്നു. ഇയാളെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പക്കുകയായിരുന്നു.
തുടർന്നാണ് പെൺകുട്ടികളെ നീരജ് ചൂഷണം ചെയ്തതായി പുറത്തറിയുന്നത്. പ്രതിക്കെതിരെ സമാനമായ വേറെയും കേസുകളുണ്ട്. നീരജിനെ തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കി.
إرسال تعليق