ഇരിട്ടി: നഗരസഭ കേരളോത്സവം നവംബര്‍ 12 മുതല്‍ ഡിസംബര്‍ 2 വരെ നടത്തുന്നതിന് തീരുമാനം. ഇത് സംബന്ധിച്ച് നടന്ന സ്വാഗത സംഘം രൂപികരണയോഗം മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ.ശ്രീലത ഉദ്ഘാടനം ചെയ്തു. എം. രാജന്‍ പദ്ധതി വിശദീകരിച്ചു. മുന്‍സിപ്പല്‍ സെക്രട്ടറി രാഗേഷ് പലേരിവീട്ടില്‍, പോലിസ് ഇന്‍സ്‌പെക്ടര്‍ വില്ലി, ടി.കെ.സുനില്‍കുമാര്‍ വിദ്യഭ്യാസ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഫസീല, എ.കെ. രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍ മത്സരങ്ങള്‍ വള്ള്യാട് ഗ്രൗണ്ടിലും, കമ്പവലി, ചെസ് മത്സരങ്ങള്‍ കിഴൂര്‍ വി. യു .പി സ്‌കൂളിലും കബഡി മത്സരം മീത്തലെ പുന്നാട് നിവേദിത ഗ്രൗണ്ടിലും, വോളിബോള്‍ മത്സരം നടുവനാട് മിനി സ്റ്റേഡിയത്തിലും, കലാമത്സരങ്ങള്‍ ചാവശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും, ക്രിക്കറ്റ് മത്സരം എം.ജി കോളേജ് ഗ്രൗണ്ടിലും, ഷട്ടില്‍ മത്സരം പത്തൊന്‍പതാം മൈല്‍ പാരാസ് ഇന്‍ഡോറിയത്തിലും വെച്ച് നടക്കും
إرسال تعليق