കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി. ബുധനാഴ്ച ഉച്ചക്ക് ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയപ്പോഴുണ്ടായ വാക് തര്‍ക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചതെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.
ജയിലിലെ ഏറ്റവും സുരക്ഷയുള്ള പത്താം ബ്ലോകിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
ആക്രമണത്തില്‍ പരുക്കേറ്റ രണ്ടു പേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ സെപ്റ്റംബറില്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരുന്ന കാപ്പാ തടവുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. ഇതേചൊല്ലിയുള്ള തര്‍ക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചതെന്നാണ് വിവരം. തുടര്‍ന്ന് വാര്‍ഡന്മാര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. പത്താം ബ്ലോകിലാണ് കാപ്പാ തടവുകാരെ പാര്‍പ്പിച്ചിരുന്നത്.
إرسال تعليق