Join News @ Iritty Whats App Group

'ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട്'; PFI നേതാവ് ഇ. അബൂബക്കർ ജാമ്യം തേടി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു

ന്യൂഡൽഹി: എൻ‌ഐഎ രജിസ്റ്റർ‌ ചെയ്ത കേസിൽ ജാമ്യം തേടി പോപ്പുലർ ഫ്രണ്ട് നേതാവ് അബൂബക്കർ ഡല്‍ഹിയെ ഹൈക്കോടതിയെ സമീപിച്ചു. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.കാൻസർ രോ​ഗബാധിതനാണ് ഇ. അബൂബക്കർ. തന്റെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്നും ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട ചികിത്സാരേഖകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അതേസമയം പോപ്പുലര്‍ ഫ്രണ്ട് കേസില്‍ ജയിലില്‍ കഴിയുന്ന നാല് പ്രതികളെ വീണ്ടും എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. കേസുമായി ബന്ധപ്പെട്ട് ലഭിച്ച പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നാല് പ്രതികളെയും വീണ്ടും കസ്റ്റഡിയില്‍ വിട്ടത്.

പോപ്പുലര്‍ ഫ്രണ്ട് സോണല്‍ സെക്രട്ടറി ഷിഹാസ്, സി.ടി.സുലൈമാന്‍, സൈനുദ്ദീന്‍, സാദിഖ് അഹമ്മദ് എന്നിവരെയാണ് ഈ മാസം 15 വരെ കസ്റ്റഡിയിൽ‌ വിട്ടത്.പോപ്പുലർ ഫ്രണ്ട് കേസുമായി ബന്ധപ്പെട്ട് 14 പേരാണ് അറസ്റ്റിലായത്. ഇവരെയെല്ലാം നേരത്തെ ചോദ്യംചെയ്ത ശേഷം ജയിലിലേക്ക് തിരിച്ചയച്ചിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group