കൊല്ലം: കൊട്ടാരക്കരയിൽ യുവ അഭിഭാഷകന് നേരെ ഒരാൾ വെടിയുതിർത്തു. കൊട്ടാരക്കര കോടതിയിലെ അഭിഭാഷകനായ മുകേഷ് എം കെയ്ക്കാണ് വെടിയേറ്റത്. അയൽവാസിയായ പ്രൈം എന്നയാളാണ് വെടിയുതിർത്തത്. സംഭവത്തിൽ പ്രൈം ഉൾപ്പടെ രണ്ട് പേരെ കൊട്ടാരക്കര പൊലീസ് കസ്റ്റഡിയിലെടുത്തു.
രണ്ടു വർഷമായുള്ള വിരോധമാണ് സംഭവത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. വ്യക്തിവിരോധത്തെ തുടർന്നുള്ള തകർക്കത്തിനിടെ പ്രൈം വെടിയുതിർക്കുകതായിരുന്നു. ഇടത് കൈയുടെ തോളിൽ വെടിയേറ്റ മുകേഷിനെ ആദ്യം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
പിടിയിലായ പ്രൈം നിരവധി കേസുകളിൽ പ്രതിയാണ്. കുടുംബത്തിലുണ്ടായ പ്രശ്നത്തെ തുടർന്ന് മുകേഷ് ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നുവെന്നും ഇയാളുടെ അമ്മ കനകമ്മ പറയുന്നു. മുകേഷിനെതിരെ വെടിയുതിർത്ത തോക്കും പോലിസ് പിടിച്ചെടുത്തു. കൊട്ടാരക്കര പോലിസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു.
മുകേഷിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും, വെടിയുണ്ട നീക്കം ചെയ്യുന്നതിന് ശസ്ത്രക്രിയ നടത്തേണ്ടിവരുമെന്നും തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു.
إرسال تعليق