Join News @ Iritty Whats App Group

പയ്യന്നൂര്‍ എം.എല്‍.എയ്ക്ക് വധഭീഷണി; പ്രതി മുണ്ടക്കയത്ത് പിടിയില്‍

കണ്ണൂര്‍: പയ്യന്നൂര്‍ എംഎല്‍എ ടി.ഐ മധുസൂദനനെതിരെ ഫോണിലൂടെ വധഭീഷണി മുഴക്കിയ യുവാവ് പിടിയില്‍. കോട്ടയം മുണ്ടക്കയത്ത് നിന്നാണ് വിജീഷ് എന്നയാളെ പിടികൂടിയത്. ഇയാള്‍ ബി.ജെ.പി പ്രവര്‍ത്തകനാണെന്ന് സിപിഎം പറയുന്നു. എന്നാല്‍ ഇയാള്‍ക്ക് ബിജെപിയുമായി ബന്ധമില്ലെന്നാണ് പാര്‍ട്ടിയുടെ നിലപാട്.

ഈ മാസം അഞ്ചിനാണ് വിജീഷ് എംഎല്‍എയുടെ ഫോണിലും സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലെ ഫോണിലും വിളിച്ച് വധഭീഷണി മുഴക്കിയത്. എംഎല്‍എയെ അപായപ്പെടുത്തുമെന്നും ഏരിയ കമ്മിറ്റി ഓഫീസ് ആക്രമിക്കുമെന്നുമായിരുന്നു ഭീഷണി. എംഎല്‍എ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.

Post a Comment

أحدث أقدم
Join Our Whats App Group