തിരുവനന്തപുരം: ഷാരോണ്‍ കൊലപാതക കേസിലെ പ്രതി ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ശുചിമുറിയിലെ അണുനാശിനി കഴിച്ചെന്ന സംശയത്തെ തുടര്‍ന്നാണ് യുവതിയെ ആശുപത്രിയിലേയ്ക്ക് മാറ്റിയത്.
നെടുമങ്ങാട് സ്റ്റേഷനിൽവച്ചായിരുന്നു ആത്മഹത്യാശ്രമം. ശുചിമുറിയില്‍ പോയി വന്നതിന് ശേഷം ഛര്‍ദിച്ചതോടെയാണ് പോലീസിനു സംശയം തോന്നിയത്.
നിലവിൽ യുവതിയുടെ ആരോഗ്യനില അപകടാവസ്ഥയിലല്ലെന്നാണ് വിവരം.
إرسال تعليق