ഇന്ത്യയുടെ കറന്‍സിയില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ കൂടി ഉള്‍പ്പെടുത്തണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. കറന്‍സി നോട്ടുകളില്‍ ഹിന്ദു ദൈവങ്ങളായ ഗണപതി, ലക്ഷ്മീ ദേവി എന്നിവരുടെ ചിത്രങ്ങള്‍ പതിച്ചാല്‍ രാജ്യത്തിന് ഐശ്വര്യം വരുമെന്ന് അദ്ദേഹം പറഞ്ഞു. ഈ ചിത്രങ്ങള്‍ നോട്ടുകളില്‍ ഉള്‍പ്പെടുത്താന്‍ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെടുകയും ചെയ്തു.
കറന്‍സികളുടെ ഒരു വശത്ത് മഹാത്മാഗാന്ധിയുടെ ചിത്രവും മറുവശത്ത് ലക്ഷ്മീദേവിയുടെയും ഗണപതിയുടേയും ചിത്രങ്ങള്‍ വേണമെന്നാണ് അരവിന്ദ് കേജ്രിവാള്‍ ആഗ്രഹിക്കുന്നത്. ഇങ്ങനെ കറന്‍സി നോട്ടുകളില്‍ രണ്ട് ദൈവങ്ങളുടെ ചിത്രങ്ങള്‍ ഉള്ളത് രാജ്യത്തെ അഭിവൃദ്ധിപ്പെടുത്താന്‍ സഹായിക്കും.
യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്ന സാഹചര്യമാണ് രാജ്യം നേരിടുന്നത്, സാമ്പത്തിക സ്ഥിതി സുസ്ഥിരമാക്കാനുള്ള ശ്രമങ്ങള്‍ക്ക് പുറമെ സര്‍വ്വശക്തന്റെ അനുഗ്രഹവും ആവശ്യമാണ്,” കെജ്രിവാള്‍ പറഞ്ഞു.
കറന്‍സി നോട്ടില്‍ ഗണപതിയുടെ ചിത്രമുള്ള മുസ്ലീം രാഷ്ട്രമായ ഇന്തോനേഷ്യയുടെ ഉദാഹരണവും കെജ്രിവാള്‍ ഉദ്ധരിച്ചു. ‘ഇന്തോനേഷ്യയ്ക്ക് കഴിയുമ്പോള്‍, നമുക്ക് എന്തുകൊണ്ട് കഴിയില്ല? അദ്ദേഹം ചോദിച്ചു.
إرسال تعليق