Join News @ Iritty Whats App Group

‘ഞങ്ങളാണ് സംഘപരിവാര്‍, നിങ്ങള്‍ ആം ആദ്മിയാണ്’; കെജ്‌രിവാളിനെ പരിഹസിച്ച് സന്ദീപ് വാര്യര്‍


ഹിന്ദു ദൈവങ്ങളുടെ ചിത്രം കറന്‍സിയില്‍ ഉള്‍പ്പെടുത്തണമെന്ന് പറഞ്ഞ ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനെ പരിഹസിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ‘നിങ്ങള്‍ ഇടയ്ക്ക് മറന്നുപോകുന്നു, ഞങ്ങളാണ് സംഘപരിവാര്‍, നിങ്ങള്‍ ആം ആദ്മിയാണ്’ എന്നാണ് കെജ്‌രിവാളിനെ പരിഹസിച്ച് സന്ദീപ് വാര്യര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ലക്ഷ്മി ദേവിയുടെയും ഗണേശ ഭഗവാന്‍റെയും ചിത്രം പുതിയ കറന്‍സി നോട്ടുകളില്‍ ഉള്‍പ്പെടുത്തണമെന്നാണ് കെജ്‌രിവാള്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്. സാമ്പത്തിക രംഗത്ത് അഭിവൃദ്ധിയുണ്ടാകാന്‍ ലക്ഷ്മി ദേവിയുടെയും ഗണേശ ഭഗവാന്റെയും ചിത്രം നോട്ടില്‍ ഉള്‍പ്പെടുത്തണമെന്നാണ് കെജ്‌രിവാള്‍ പറയുന്നത്.

‘സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ നമ്മള്‍ ഏറെ പ്രയത്‌നിക്കേണ്ടതുണ്ട്. എന്നാല്‍, അതിനൊപ്പം നമ്മുടെ ദൈവങ്ങളുടെയും ദേവതമാരുടെയും അനുഗ്രഹം കൂടി വേണം’ കെജ്‌രിവാള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

ഇന്ത്യന്‍ കറന്‍സി നോട്ടില്‍ ഒരു വശത്ത് ഗാന്ധിജിയുടെ ചിത്രമുണ്ട്. അത് അതേപോലെ നിലനിര്‍ത്തണം. മറുവശത്ത് ഗണേശ ഭഗവാന്റെയും ലക്ഷ്മി ദേവിയുടെയും ചിത്രം ഉള്‍പ്പെടുത്തുകയാണെങ്കില്‍ രാജ്യത്തിന് മുഴുവന്‍ അതിന്റെ അനുഗ്രഹമുണ്ടാകും. 85 ശതമാനം മുസ്ലിംകള്‍ ഉള്ള ഇന്തൊനേഷ്യയിലെ കറന്‍സിയില്‍ ഗണേശ ഭഗവാന്റെ ചിത്രമുണ്ട്. അവിടെ വെറും രണ്ട് ശതമാനം മാത്രമാണ് ഹിന്ദുക്കളെന്നും കെജ്‌രിവാള്‍ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group