എസിപി പ്രദീപന്‍ കണ്ണിപ്പൊയില്‍ വയര്‍ലെസ് മുഖേന പരിധിയിലെ പോലീസ് സ്റ്റേഷനുകള്‍ക്ക് മോഷ്ടിച്ച സംഘത്തിന്‍റെയും വാഹനത്തിന്‍റെയും മറ്റും വിശദാംശങ്ങള്‍ നല്‍കിയിരുന്നു. സംഘം എത്താന്‍ വഴിയുള്ള മേഖലകളിലെല്ലാം പോലീസ് പരിശോധന ആരംഭിച്ചു. എസിപിയുടെ നേതൃത്വത്തില്‍ ഒരു സംഘം പോലീസ് കീഴല്ലൂര്‍ ഭാഗത്ത് പരിശോധന നടത്തവെ അതുവഴി വന്ന പള്‍സര്‍ ബൈക്കുകള്‍ പരിശോധിക്കുന്നതിനിടെ പ്രതികളെത്തുകയും പോലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. പ്രതികളെ പിടികൂടുന്നതിനിടെ പ്രതികളിലൊരാളായ സിറില്‍ എസിപിയെ തള്ളിയിട്ട് രക്ഷപ്പെടുകയും നൗഷാദിനെ എസിപി പിടിക്കുകയും ചെയ്തു. സിറില്‍ കാട്ടിലേക്കാണ് ഓടിക്കയറിയത്. പിന്നാലെ പോലീസുകാരെത്തി ഇയാളെ കൈയോടെ പിടികൂടി. ഇതിനിടെ സിവില്‍ പോലീസ് ഓഫീസര്‍ അശ്വിന് പാമ്ബുകടിയേല്‍ക്കുകയും എസിപി പ്രദീപന്‍ കണ്ണിപ്പൊയിലിന് കാലിന് പരിക്കേല്‍ക്കുകയും ചെയ്തു.
കണ്ണപുരത്തും മരുതായിയിലും സ്ത്രീകളുടെ സ്വര്‍ണമാല കവര്‍ന്ന സംഭവത്തിലും ഇവരാണെന്ന് തെളിഞ്ഞിട്ടുണ്ട്. ചക്കരക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പെരളശേരി കൃഷി ഓഫീസിനു സമീപത്തു വച്ച് വി. ഗീതയുടെ അഞ്ചു പവന്‍റെ താലിമാലയും കുടുക്കിമെട്ട പുറവൂരിലെ അധ്യാപികയുടെ അഞ്ചര പവന്‍റെ മാലയും തട്ടിപ്പറിക്കാന്‍ ശ്രമിച്ചിരുന്നു.
പിടിവലിക്കിടെ മാല നഷ്ടമായില്ല. രണ്ടാഴ്ച മുമ്ബ് മരുതായിയിലെ വയോധികയായ പാര്‍വതിയുടെ മൂന്ന് പവന്‍റെ മാല ബൈക്കിലെത്തിയ സംഘം പിടിച്ചുപറിച്ചിരുന്നു. ഈ സംഭവത്തിലും ഇപ്പോള്‍ പിടിയിലായവരാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇവര്‍ മോഷണത്തിനായി ഉപയോഗിച്ച ബൈക്കും പിടികൂടി. പൊട്ടിച്ച മാല പിന്നീട് കണ്ടെത്തി.
മുംബൈ കേന്ദ്രീകരിച്ച് മോഷണം ഉള്‍പ്പെടെയുള്ള പല കുറ്റകൃത്യങ്ങളിലും ഏര്‍പ്പെട്ടിരുന്ന കൊടും കുറ്റവാളിയാണ് സിറിലെന്ന് പോലീസ് പറഞ്ഞു. പ്രതികളെ മാല പൊട്ടിച്ച സ്ഥലത്തും പിടികൂടിയ സ്ഥലത്തും സ്വര്‍ണം വില്പന നടത്തിയ സ്ഥലങ്ങളിലും കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. മട്ടന്നൂര്‍ സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എം.കൃഷ്ണന്‍, എസ്‌ഐ കെ.വി. ഉമേശന്‍, ടി. ഷംസുദ്ദീന്‍ തുടങ്ങിയവര്‍ പ്രതികളെ പിടികൂടാനുണ്ടായിരുന്നു.
إرسال تعليق