മലപ്പുറം: തിരൂരിൽ രണ്ടുകുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു. തൃക്കണ്ടിയൂർ കാവുങ്ങപ്പറമ്പിൽ നൗഷാദ്-നജില ദമ്പതികളുടെ മകൻ അമൽ സയാൻ (3), പാറപ്പുറത്ത് ഇല്ലത്തുപറമ്പിൽ റഷീദ് റഹിയാന-ദമ്പതികളുടെ മകൾ ഫാത്തിമ റിയ (4) എന്നിവരാണ് മരിച്ചത്.
തൃക്കണ്ടിയൂർ എൽഐസിക്ക് പിന്നിലായിരുന്നു അപകടം. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കുട്ടികളെ കാണാതാകുകയായിരുന്നു.
ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ വീടിനു സമീപമുള്ള കുളത്തിൽ കണ്ടെത്തുകയായിരുന്നു. ഉടനെ തന്നെ പുറത്തെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടികൾ അയൽവാസികളും ബന്ധുക്കളുമാണ്.
إرسال تعليق