അടൂര്‍: പിണങ്ങിക്കഴിയുന്ന ഭാര്യ ഒപ്പം താമസിക്കണമെന്ന ക്ഷണം നിരസിച്ചതിലെ വിരോധത്തെത്തുടര്‍ന്ന് വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് പിടിയില്‍.
ആലപ്പുഴ വള്ളികുന്നം കടുവിനാല്‍ പേപ്പര്‍ മില്ലിന് സമീപം ശ്യാംഭവന്‍ വീട്ടില്‍ ശ്യാംലാലാണ് (29) അടൂര്‍ പോലീസിന്റെ പിടിയിലായത്. പ്രതിയെ റിമാൻഡ് ചെയ്തു.
പള്ളിക്കല്‍ ആനയടി ചെറുകുന്നം കൈതക്കല്‍ ശിവാലയം വീട്ടില്‍ മാതാവ് മണിയമ്മയ്ക്കൊപ്പം കഴിഞ്ഞുവരുന്ന രാജലക്ഷ്മിക്കാണ് തലയ്ക്കും കൈക്കും ഗുരുതരമായി പരിക്കേറ്റത്.
പിണങ്ങി കുടുംബവീട്ടില്‍ താമസിച്ചുവരുന്ന രാജലക്ഷ്മിയെ ബുധനാഴ്ച പുലര്‍ച്ചയോടെ വീടിന്റെ മതില് ചാടിക്കടന്ന് ഉള്ളില്‍ പ്രവേശിച്ച് പ്രതി വെട്ടുകത്തികൊണ്ട് വെട്ടി മാരകമായി പരിക്കേല്പിക്കുകയായിരുന്നു.
ബൈക്കിലെത്തിയ ശ്യാംലാല്‍ വീടിന്റെ ഗേറ്റിനു മുന്നില്‍ ബഹളം വയ്ക്കുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തു.
إرسال تعليق