തിരുവനന്തപുരം: പാറശാല ഷാരോൺ രാജിന്‍റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് വനിതാ സുഹൃത്ത് ഇന്ന് ക്രൈംബ്രാഞ്ചിനു മുന്നിൽ ഹാജരാകാൻ നിർദേശം നൽകി. വനിതാ സുഹൃത്തിന്റെ അമ്മ, അച്ഛൻ, ബന്ധു എന്നിവർ ഹാജരാകണമെന്നും അന്വേഷണസംഘം നിർദേശം നൽകി. ഇന്ന് രാവിലെ പത്ത് മണിക്ക് റൂറൽ എസ്.പി ഓഫീസിൽ എത്താനാണ് നിർദേശം നൽകിയിരിക്കുന്നത്.
ഷാരോണിന്‍റെ മരണത്തില്‍ ദുരൂഹത തുടരുന്നതിനിടെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. റൂറൽ എസ്.പി ഡി. ശിൽപ അറിയിച്ചതാണ് ഇക്കാര്യം. മരണ കാരണം കണ്ടെത്താൻ ആരോഗ്യ വിദഗ്ധരെയും അന്വേഷണസംഘത്തിൽ ഉൾപ്പെടുത്തും. വിശദമായ അന്വേഷണം നടക്കും. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തും. ആവശ്യമെങ്കിൽ തമിഴ്നാട് പൊലീസിന്‍റെ സഹായം തേടുമെന്നും റൂറൽ എസ്.പി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഈ മാസം 14നാണ് സുഹൃത്തിന്‍റെ വീട്ടിൽ നിന്ന് ഷാരോൺ കഷായം കഴിച്ചത്. 15 ന് തൊണ്ട വേദന അനുഭവപ്പെട്ടു. 16 ന് ഫോർട്ട് ആശുപത്രിയിൽ ചികിത്സ തേടി. ആരോഗ്യനില മോശമായതിനെ തുടർന്ന് 17 ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ കഷായം കഴിച്ച വിവരം ഷാരോൺ ഡോക്ടർമാരോട് പറഞ്ഞില്ല. ആരോഗ്യനില മോശമായതോടെ, 20 ന് മജിസ്ട്രേറ്റും 21ന് പൊലീസും മൊഴി രേഖപ്പെടുത്തി. എന്നാൽ ഈ മൊഴികളിലൊന്നും ആർക്കെതിരേയും പരാതി പറഞ്ഞില്ല. 25ന് മെഡിക്കൽ കോളേജിൽ വെച്ച് ഷാരോൺ മരിച്ചു.
അതേസമയം സംഭവത്തിൽ ദുരൂഹത വർദ്ധിപ്പിച്ച് ഷാരോണിന്‍റെ രക്തപരിശോധനാഫലം. ഈ മാസം 14 ന് നടത്തിയ പരിശോധനയില്‍ ആന്തരികാവയവങ്ങള്‍ക്ക് കുഴപ്പമില്ലെന്നാണ് കണ്ടെത്തിയത്. പെൺ സുഹൃത്തിന്റെ വീട്ടിൽ നിന്നും കഷായവും ജ്യൂസും കഴിക്കുന്നതിന് മുമ്പേ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. 13ന് ഷാരോൺ പെൺസുഹൃത്തിന് അയച്ച സന്ദേശത്തിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പറഞ്ഞിരുന്നു. 14നാണ് ഷാരോൺ പെൺസുഹൃത്തിന്റെ വീട്ടിൽ നിന്ന് കഷായിവും ജ്യൂസും കുടിക്കുന്നത്. പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വിഷാംശം കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
14-ാം തീയതി കഴിഞ്ഞാണ് ഷാരോണിന്റെ ആന്തരികാവയങ്ങൾ പ്രവർത്തനക്ഷമമല്ലാതായത്. തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് പെൺസുഹൃത്തിനോട് ഷാരോൺ കഷായവും ജ്യൂസും കഴിക്കുന്നതിന്റെ തലേന്ന് പറയുന്ന സന്ദേശവും പുറത്തുവന്നിട്ടുണ്ട്.
റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ മൂന്നാംവര്‍ഷ ബിഎസ്എസി വിദ്യാര്‍ത്ഥിയായ ഷാരോൺ സുഹൃത്ത് റെജിനൊപ്പം തമിഴ്‍നാട്ടിലെ രാമവര്‍മ്മൻചിറയിലുള്ള കാമുകിയുടെ വീട്ടിലെത്തിയത്. സുഹൃത്തിനെ പുറത്ത് നിര്‍ത്തിയ ശേഷം വീടിനകത്തേക്ക് പോയ ഷാരോൺ ഛർദ്ദിച്ചുകൊണ്ടാണ് തിരിച്ചിറങ്ങിയതെന്നാണ് റെജിൻ പറയുന്ന്. കാമുകി നൽകിയ കഷായവും ജ്യൂസും കുടിച്ച് അവശനായ ഷാരോൺ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ ചൊവ്വാഴ്ചയാണ് മരിച്ചു.
إرسال تعليق