Join News @ Iritty Whats App Group

സതീശന്‍ പാച്ചേനിയുടെ കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കും, കടബാധ്യതകള്‍ പാര്‍ട്ടി ഏറ്റെടുക്കും: കെ.സുധാകരന്‍



കണ്ണൂര്‍: സതീശന്‍ പാച്ചേനിയുടെ കുടുംബത്തിന് വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍. സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം നടന്ന അനുസ്മരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു കെ.സുധാകരന്‍. സതീശന്റെ കുടുംബത്തിന് ഇന്നൊരു വീടില്ല. കോണ്‍ഗ്രസ് വില്ല എന്ന പേരില്‍ ഒരു ഭവനം കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി കെട്ടിക്കൊടുക്കും. ആ കുടുംബത്തിന്റെ എല്ലാ ബാധ്യതതയും മറ്റെല്ലാം കാര്യങ്ങളും ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി ഏറ്റെടുക്കുമെന്ന് കെ സുധാകരന്‍ പറഞ്ഞു.

സ്പീക്കര്‍ എ.എന്‍ ഷംസീര്‍, രമേശ് ചെന്നിത്തല, വി.ഡി സതീശന്‍, എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, സി.പി.എം നേതാക്കളായ ഇ.പി ജയരാജന്‍ എം.വി ജയരാജന്‍, മുന്‍മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, എഴുത്തുകാരന്‍ ടി.പത്മനാഭന്‍, ബിജെപി നേതാവ് സി.കെ. പത്മനാഭന്‍ തുടങ്ങി നിരവധി പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.


Post a Comment

أحدث أقدم
Join Our Whats App Group