എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും 16 സംസ്ഥാനങ്ങളിലെ ആഭ്യന്തര മന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും രണ്ട് ദിവസത്തെ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. പങ്കെടുക്കാത്തവരിൽ മമത ബാനർജി, നിതീഷ് കുമാർ, എംകെ സ്റ്റാലിൻ എന്നിവരും ഉൾപ്പെടുന്നു . രണ്ട് ബിജെപി ഇതര മുഖ്യമന്ത്രിമാർ ശിബിരത്തില്‍ പങ്കെടുക്കുന്നുണ്ട്. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും .
ന്യൂഡല്‍ഹി: 2024 ആകുമ്പോഴേയ്ക്കും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും എന്‍ഐഎ യൂണിറ്റുകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷാ.
എൻഐഎയ്ക്കു വിശാല അംഗീകാരം നൽകിയിട്ടുണ്ടെന്നും ഹരിയാനയിലെ സൂരജ്കുണ്ഡില്‍ ദ്വിദിന ചിന്തന്‍ ശിബിരത്തില്‍ സംസാരിക്കവെ അമിത്ഷാ പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കാശ്മീരില്‍ ഭീകരവാദപ്രവര്‍ത്തനങ്ങളില്‍ 34 ശതമാനം കുറവുണ്ടായെന്നും അദ്ദേഹം പറഞ്ഞു. സൈനികരുടെ മരണത്തില്‍ 64 ശതമാനവും സാധാരണക്കാരുടെ മരണത്തില്‍ 90 ശതമാനവും കുറവ് ഉണ്ടായിട്ടുണ്ടെന്നും അമിത്ഷാ അവകാശപ്പെട്ടു. അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ ഫലപ്രദമായി നേരിടേണ്ടത് സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിന്റെയും കൂട്ടായ ഉത്തരവാദിത്തമാണെന്നും ഷാ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗിലൂടെ വെള്ളിയാഴ്ച സമ്മേളനത്തെ അഭിസംബോധന ചെയ്യും.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രഖ്യാപിച്ച ‘വിഷൻ 2047’,നടപ്പാക്കുന്നതിനുള്ള കർമപദ്ധതി തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ചിന്തൻ ശിവിർ’ സംഘടിപ്പിച്ചിരിക്കുന്നത്.സൈബർ ക്രൈം മാനേജ്‌മെന്റ്, പോലീസ് സേനകളുടെ നവീകരണം, ക്രിമിനൽ നീതിന്യായ വ്യവസ്ഥയിൽ വിവരസാങ്കേതികവിദ്യയുടെ ഉപയോഗം വർധിപ്പിക്കൽ, ലാൻഡ് ബോർഡർ മാനേജ്‌മെന്റ്, തീരദേശ സുരക്ഷ, മറ്റ് ആഭ്യന്തര സുരക്ഷാ പ്രശ്‌നങ്ങൾ എന്നിവയെക്കുറിച്ച് സംസ്ഥാന നേതാക്കൾ രണ്ട് ദിവസത്തെ പരിപാടിയിൽ ചർച്ച ചെയ്യും.
എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും 16 സംസ്ഥാനങ്ങളിലെ ആഭ്യന്തര മന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും രണ്ട് ദിവസത്തെ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. യോഗത്തിൽ പങ്കെടുക്കാത്തവരിൽ മമത ബാനർജി (പശ്ചിമ ബംഗാൾ), നിതീഷ് കുമാർ (ബിഹാർ), എംകെ സ്റ്റാലിൻ (തമിഴ്നാട്) എന്നിവരും ഉൾപ്പെടുന്നു . രണ്ട് ബിജെപി ഇതര മുഖ്യമന്ത്രിമാർ ശിബിരത്തില്‍ പങ്കെടുക്കുന്നുണ്ട്. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും .
إرسال تعليق