Join News @ Iritty Whats App Group

‘സോറി ഇച്ചായാ, ഞാനിത്രയും പ്രതീക്ഷിച്ചില്ല’; ഷാരോണും കാമുകിയുമായി ജ്യൂസ് ചലഞ്ച്; തെളിവായി ഇരുവരും ഒപ്പമുള്ള മൊബൈല്‍ ദൃശ്യം; ചാറ്റും പുറത്ത്



തിരുവനന്തപുരം പാറശ്ശാലയില്‍ മരിച്ച ഷാരോണും കാമുകിയുമായി ജ്യൂസ് ചലഞ്ച് നടത്തിയിരുന്നെന്ന് വിവരം. തെളിവായി ഇരുവരും ഒപ്പമുള്ള മൊബൈല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഷാരോണ്‍ മരിക്കുന്നതിന് രണ്ടാഴ്ച മുമ്പായിരുന്നു ഈ ജ്യൂസ് ചലഞ്ച്. കടയില്‍നിന്ന് വാങ്ങിയ രണ്ട് കുപ്പി ജ്യൂസ് കുടിപ്പിച്ചായിരുന്നു ചലഞ്ച്. അന്നും ഷാരോണ്‍ ഛര്‍ദിച്ചെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ഷാരോണും കാമുകിയുമായുള്ള അവസാന വാട്ട്‌സ്ആപ്പ് സന്ദേശവും പുറത്തുവന്നു. കഷായം കുടിച്ച കാര്യം വീട്ടില്‍ പറഞ്ഞിട്ടില്ലെന്ന് ഷാരോണ്‍ ചാറ്റില്‍ പറയുന്നുണ്ട്. തിയതി കഴിഞ്ഞ ജ്യൂസ് കുടിച്ചതാണ് പ്രശ്‌നമെന്ന് ഷാരോണ്‍ പറയുമ്പോള്‍ ജ്യൂസില്‍ ചില സംശയങ്ങളുണ്ടെന്ന് പെണ്‍കുട്ടിയും ഷാരോണിനോട് പറയുന്നുണ്ട്. സോറി, താന്‍ ഇത്രയും പ്രതീക്ഷിച്ചില്ലെന്നും പെണ്‍കുട്ടി ചാറ്റില്‍ പറയുന്നു.

സംഭവത്തില്‍ പ്രതികരണവുമായി ഒപ്പമുണ്ടായിരുന്ന സുഹൃത്ത് റെജിന്‍ രംഗത്തുവന്നു. എന്തിനാണ് കഷായം കുടിച്ചെന്നു ചോദിച്ചപ്പോള്‍ പിന്നീട് പറയാമെന്നും പറഞ്ഞെന്നും യാത്രയ്ക്കിടെ പലതവണ നീലനിറത്തില്‍ ഷാരോണ്‍ ഛര്‍ദിച്ചിരുന്നെന്നും റെജിന്‍ വെളിപ്പെടുത്തി.

സംഭവ ദിവസം റെജിനെ വെളിയില്‍ കാത്ത് നിര്‍ത്തി ഷാരോണ്‍ നടന്ന് പെണ്‍കുട്ടിയുടെ വീട്ടിലേക്കു പോയി. 15 മിനിറ്റിനുശേഷം റെജിനെ ഷാരോണ്‍ ഫോണില്‍ വിളിച്ചു. ഫോണില്‍ സംസാരിക്കുമ്പോള്‍ ഷാരോണ്‍ ഛര്‍ദിക്കുന്നുണ്ടായിരുന്നെന്ന് റെജിന്‍ പറയുന്നു. ബൈക്കുമായി പെണ്‍കുട്ടിയുടെ വീടിനു മുന്നിലെത്തിയപ്പോള്‍ ഷാരോണ്‍ ഛര്‍ദിച്ച് അവശനായിരുന്നു.

എന്താണ് ഛര്‍ദിക്കുന്നതെന്ന് റെജിന്‍ ചോദിച്ചപ്പോള്‍ കഷായം കഴിച്ചെന്നായിരുന്നു മറുപടി. എന്തിനു കഷായം കുടിച്ചെന്നു ചോദിച്ചപ്പോള്‍ പിന്നീട് പറയാമെന്നും പറഞ്ഞു. യാത്രയ്ക്കിടെ പലതവണ നീലനിറത്തില്‍ ഛര്‍ദിച്ചു. പിന്നീട് വൈകിട്ട് ഫോണില്‍ സന്ദേശം അയച്ച് ഛര്‍ദില്‍ കുറഞ്ഞോ എന്നു ചോദിച്ചപ്പോള്‍ കുറവുണ്ടെന്നായിരുന്നു എന്നാണ് മറുപടി നല്‍കിയതെന്ന് റെജിന്‍ പറഞ്ഞു.

ഈ പെണ്‍കുട്ടിയുമായുള്ള പ്രണയത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും കൂടുതല്‍ കാര്യങ്ങള്‍ ഷാരോണ്‍ പങ്കുവച്ചിരുന്നില്ലെന്നും റെജിന്‍ പറഞ്ഞു. പെണ്‍സുഹൃത്തിന്റെ വീട്ടില്‍നിന്ന് കഷായവും ജൂസും കുടിച്ച് അവശനായ ഷാരോണ്‍ ചികിത്സയ്ക്കിടെ ഈ മാസം 25നാണ് മരിച്ചത്. പെണ്‍കുട്ടിയുടെ കുടുംബം ആസിഡ് കലര്‍ന്ന പാനീയം നല്‍കിയെന്നാണ് യുവാവിന്റെ ബന്ധുക്കളുടെ ആരോപണം. ഇക്കാര്യം പെണ്‍കുട്ടി നിഷേധിച്ചിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group