Join News @ Iritty Whats App Group

ഡോക്ടറാണെന്ന് പറഞ്ഞ് പരിചയപ്പെട്ട് യുവതികളെ വലയിലാക്കും; വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പീഡിപ്പിക്കും; കബളിപ്പിക്കപ്പെട്ട യുവതി കാമുകന് നൽകിയത് എട്ടിന്‍റെ പണി



ആ​ല​പ്പു​ഴ: ഫോ​ണി​ലൂ​ടെ വി​വാ​ഹവാ​ഗ്ദാ​നം ന​ൽ​കി അ​വി​വാ​ഹി​ത​യാ​യ യു​വ​തി​യെ ത​ട്ടി​ക്കൊണ്ടു​പോ​യി ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ലെ പ്ര​തി​ക്ക് പ​ത്തുവ​ർ​ഷം ക​ഠി​നത​ട​വും 20,000 രൂ​പ പി​ഴ​യും വി​ധി​ച്ചു.

പ്ര​തി​യാ​യ വ​യ​നാ​ട് ക​ല്പ​റ്റ മേ​ൽ​ല്പാ​ടി ചോ​മ്പാ​ല​ൻ വീ​ട്ടി​ൽ യൂ​ന​സ് (മു​ന്ന-31) കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ട​ത്തു​യ​തി​നെതു​ട​ർ​ന്ന് ആ​ല​പ്പു​ഴ അ​ഡീ​ഷ​ണ​ൽ സെ​ക‌്ഷ​ൻ​സ് കോ​ട​തി ജ​ഡ്ജ് ആ​ഷ് കെ.​ ബാ​ൽ ആ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

2019 സെ​പ്റ്റംബ​റി​ൽ ഹ​രി​പ്പാ​ട് പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഒ​രു കു​ട്ടി​യു​ടെ പി​താ​വാ​ണെ​ന്ന വി​വ​രം മ​റ​ച്ചുവ​ച്ച മു​ന്ന ഡോ​ക്ട​ർ ആ​ണെ​ന്നും വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് യു​വ​തി​യെ ത​ട്ടി​കൊ​ണ്ടു​പോ​യി ബ​ലാ​ത്സ​ംഗ​ത്തി​ന് ഇ​ര​യാ​ക്കി​യ ഇ​യാ​ളെ ഹ​രി​പ്പാ​ട് പോലീ​സ് പി​ടി​കൂ​ടി. ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മം 376 (2) (എ​ൻ) അ​നു​സ​രി​ച്ച് പ്ര​തി​ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി.

പ്രോ​സി​ക്യൂ​ഷ​നുവേ​ണ്ടി അ​ഡീ​ഷ​ണ​ൽ പ​ബ്ളി​ക് പ്രോ​സി​ക്യൂ​ട്ട​ർ സി.​വി​ധു കോ​ട​തി​യി​ൽ ഹാ​ജ​രാ​യി

Post a Comment

أحدث أقدم
Join Our Whats App Group