മട്ടന്നൂർ: വഴിയാത്രക്കാരിയുടെ മാല മോഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥന് പാമ്പ് കടിയേറ്റു. മട്ടന്നൂർ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസർ അശ്വിനാണ് പാമ്പു കടിയേറ്റത്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്.
വഴിയാത്രക്കാരിയുടെ മൂന്നു പവന്റെ സ്വർണം ബൈക്കിലെത്തിയ രണ്ടംഗ സംഘം പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ പൊലീസ് വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തുന്നതിനിടെയാണ് സംഘത്തെ കീഴല്ലൂരിൽ നിന്ന് പിടികൂടിയത്. സംഘത്തിലെ ഒരാളെ പിടികൂടിയപ്പോൾ മറ്റൊരാൾ കാടിനുള്ളിലേക്ക് ഓടിക്കയറി.
ഇയാളെ പിടികൂടുന്നതിനായി നടത്തിയ തെരച്ചിലിലാണ് പൊലീസ് ഉദ്യോഗസ്ഥന് പാമ്പ് കടിയേറ്റത്. ഉടൻ തന്നെ കണ്ണബർ എകെജി ആശുപത്രിയിൽ ഇയാളെ പ്രവേശിപ്പിച്ചു.
إرسال تعليق