കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ അമ്മയും മകനും മരിച്ച നിലയിൽ. കൊട്ടാരക്കര പനവേലിലാണ് അമ്മയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പനവേലി സ്വദേശി ചെല്ലമ്മ (80) മകൻ സന്തോഷ് (48) എന്നിവരാണ് മരിച്ചത്.
വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് തീ കൊളുത്തി ആത്മഹത്യാ ശ്രമം
വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ തിരുവനന്തപുരം പോത്തൻകോട് യുവാവ്, യുവതിയുടെ വീടിന് മുന്നിലെത്തി തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. തൃശൂർ സ്വദേശി ശ്യാംപ്രകാശാണ് (32) ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതര പൊള്ളലോടെ ശ്യാംപ്രകാശിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലമുകൾ സ്വദേശിയായ യുവതിയുമായി ഇയാൾ പ്രണയത്തിലായിരുന്നു. കഴിഞ്ഞദിവസം ഇയാൾ വിവാഹാലോചനയുമായി യുവതിയുടെ വീട്ടിലെത്തി. എന്നാൽ വിവാഹാലോചന യുവതി നിരസിച്ചു. ഇതോടെയാണ് ശ്യാം പ്രകാശ് ആത്മഹത്യാ ശ്രമം നടത്തിയതെന്ന് പൊലീസ് വിശദീകരിച്ചു. ടെക്നോപാർക്കിലെ സെക്യൂരിറ്റി ജീവനക്കാരനായ ശ്യാംപ്രകാശ് വിവാഹിതനാണ്.
إرسال تعليق