കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ച സംഭവത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറി. മരുന്ന് മാറി കുത്തിവെച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മരണം കുത്തിവയ്പ്പിന്റെ പാര്‍ശ്വഫലത്തെ തുടര്‍ന്നെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മരുന്നിന്റെ പാര്‍ശ്വഫലത്തെ തുടര്‍ന്ന് ആന്തരീകാവയവങ്ങള്‍ തകരാറിലായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കോഴിക്കോട് കൂടരഞ്ഞി സ്വദേശി സിന്ധു (45) ആണ് മരിച്ചത്. മരുന്ന് മാറി കുത്തിവെച്ചാണ് സിന്ധു മരിച്ചതെന്നാണ് ബന്ധുക്കള്‍ ആരോപിച്ചത്. പനി ബാധിച്ച് ഇന്നലെ വൈകിട്ടാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വന്നയുടനെ ഇവര്‍ക്ക് കുത്തിവയ്പ്പെടുത്തിരുന്നു. അധികം വൈകാതെ പള്‍സ് താഴ്ന്ന് സിന്ധു മരിക്കുകയായിരുന്നു
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. ഇതു സംബന്ധിച്ച് അന്വേഷണം നടത്താന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.
إرسال تعليق