പോലീസ് റിക്രൂട്ട്മെൻ്റിനോടനുബന്ധിച്ചുള്ള ഫിസിക്കൽ ടെസ്റ്റിനിടെ വീണ് ഉദ്യോഗാർഥിയുടെ കാലെല്ല് പൊട്ടി. ഇന്ന് കാലത്ത് 9 മണിയോടെ മാങ്ങാട്ട് പറമ്പിലുള്ള പോലീസ് ട്രെയിനിങ് മൈതാനത്ത് വെച്ചാണ് സംഭവം. ചെറുപുഴ സ്വദേശി വരുൺ രാജി (28) നാണ് പരിക്കേറ്റത്.
കായിക പരിശോധനയ്ക്കിടെ ഹൈജമ്പ് ചെയ്യവെയാണ് അപകടം. വരുൺ രാജിൻ്റെ വലത് കാൽ എല്ലാണ് പൊട്ടിയത്.ഇയാളെ ജില്ലാ ആശുപത്രിയിലെത്തിച്ചു.പരിശോധനയിൽ എല്ല് പൊട്ടിയത് കണ്ടതിനെ തുടർന്ന് തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താൻ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.
പോലീസിലേക്ക് പിഎസ്‍സി പരീക്ഷയെഴുതി മെഡിക്കൽ പരിശോധന വിജയിച്ചവർക്കുള്ള കായിക ടെസ്റ്റ് ഇന്ന് കാലത്ത് നടക്കുമ്പോഴാണ് രണ്ടാം നമ്പർ ഐറ്റമായ ഹൈജമ്പിനിടെ അപകടമുണ്ടായത്. ആദ്യ ഐറ്റമായ 100 മീറ്റർ ഓട്ടത്തിൽ നല്ല നിലയിൽ ഫിനിഷ് ചെയ്തിരുന്നതായി വരുൺ രാജ് പറഞ്ഞു.
100 മീറ്റർ ഓട്ടം, ഹൈജമ്പ്, ലോങ് ജമ്പ്, ഷോട്ട്‍പുട്ട് ത്രോ, ബോൾ ത്രോ, ചിന്നപ്പ്, റോപ്പ് ക്ലൈമ്പിങ്, 1500 മീറ്റർ ഓട്ടം എന്നിവയാണ് പോലീസ് ഫിസിക്കൽ ടെസ്റ്റിൽ ഉൾപ്പെടുന്നത്.അഞ്ചെണ്ണം പാസായാൽ ഉദ്യോഗാർഥിക്ക് സെലക്ഷൻ ലഭിക്കും
إرسال تعليق