ഗൃഹപ്രവേശനത്തിന് മുൻപ് ഐശ്വര്യം ഉണ്ടാവാന്‍ പൂവൻകോഴിയെ ബലി നൽകാൻ പോയ വയോധികന്‍ കുഴിയിൽ വീണ് മരിച്ചു. ചെന്നൈ സ്വദേശി രാജേന്ദ്രൻ എന്ന എഴുപതുകാരനാണ് 20 അടി താഴ്ചയുള്ള കുഴിലേക്ക് വീണത്. പല്ലാവരത്തിനടുത്തുള്ള പൊഴിച്ചാലൂരിൽ ലോകേഷ് എന്നയാൾ അടുത്തിടെ നിർമ്മിച്ച മൂന്ന് നിലയുള്ള വീട്ടിലാണ് ഇയാൾ കോഴിയുമായി എത്തിയത്. ലോകേഷാണ് രാജേന്ദ്രനോട് കോഴിയെ ബലിയർപ്പിക്കാൻ ആവശ്യപ്പെട്ടത്. പുതിയ വീട്ടിൽ ലിഫ്റ്റ് സ്ഥാപിക്കുന്നതിനായി എടുത്ത കുഴിയിലാണ് രാജേന്ദ്രൻ കാൽ വഴുതി വീണത്.
രക്തബലി അർപ്പിക്കാൻ കോഴിയുമായി മൂന്നാം നിലയിലെത്തിയപ്പോഴായിരുന്നു അപകടം. കോഴിയുമായി പോയ രാജേന്ദ്രന്‍ മടങ്ങി വരാത്തതിനെ തുടർന്ന് വീട്ടുടമ ലോകേഷ് അന്വേഷിച്ച് ഇറങ്ങിയപ്പോഴാണ് കുഴിയിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന രാജേന്ദ്രനെയാണ് കാണാനായത്. ഇയാളുടെ തൊട്ടടുത്തായി കൊല്ലാൻ കൊണ്ടുവന്ന കോഴി നിൽക്കുന്നുണ്ടായിരുന്നു. പരിക്കേറ്റ രാജേന്ദ്രനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
إرسال تعليق