കൊച്ചി: കൊച്ചി ഇളംകുളത്ത് വീടിനുള്ളിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ദിവസങ്ങളുടെ പഴക്കമുള്ള മൃതദേഹമാണ് ഇവിടെ കണ്ടെത്തിയത്. പരിശോധനയിൽ മഹാരാഷ്ട്ര സ്വദേശിയായ യുവതിയുടേതാണ് മൃതദേഹം എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇളംകുളത്തെ വീടിനുള്ളിൽ കെട്ടിപ്പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറിനുള്ളിൽ പൊതിഞ്ഞു കെട്ടിയ നിലയിലായിരുന്നു മൃത ശരീരം കണ്ടെത്തിയത്. സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
കൊച്ചിയിൽ വീടിനുള്ളിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ മൃതദേഹം, ദിവസങ്ങളുടെ പഴക്കം; യുവതിയുടേതെന്ന് തിരിച്ചറിഞ്ഞു
News@Iritty
0
إرسال تعليق