Join News @ Iritty Whats App Group

ദിയ ഗോള്‍ഡ്‌ ആന്റ്‌ ഡയമണ്ട്‌സ്‌ ഇരിട്ടി ഷോറൂം ഉദ്‌ഘാടനം നാളെ



ഇരിട്ടി: ദിയ ഗോള്‍ഡ്‌ ആന്റ്‌ ഡയമണ്ട്‌സിന്റെ ആറാമത്‌ ഷോറൂം നാളെ രാവിലെ 10ന്‌ ഇരിട്ടിയില്‍, പാണക്കാട്‌ സയ്യിദ്‌ ബഷീര്‍ അലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും.



അഡ്വ. സണ്ണി ജോസഫ്‌ എം.എല്‍.എ. മുഖ്യാതിഥിയാകും. ദിയ ഗോള്‍ഡ്‌ ബ്രാന്‍ഡ്‌ അംബാസഡറായ നടി അനു സിത്താരയും ചടങ്ങില്‍ പങ്കെടുക്കും.

ഡയമണ്ട്‌ സെക്ഷന്‍ ഫാ. ജോസഫ്‌ മുട്ടത്തുകുന്നേല്‍ ഉദ്‌ഘാടനം ചെയ്യും. പ്രീമിയം ജുവല്ലറി സെക്ഷന്‍ ഉദ്‌ഘാടനം യു.കെ. ചന്ദ്രന്‍ മൂസത്‌ നിര്‍വഹിക്കും.

ഷോറൂം തുറക്കുന്നതിനോടനുബന്ധിച്ച്‌ ഏറെ പുതുമകളോടെ നിരവധി ഓഫറുകളും സമ്മാനങ്ങളുമാണ്‌ ഒരുക്കിയിരിക്കുന്നതെന്ന്‌ ദിയ ഗ്രൂപ്പ്‌ ചെയര്‍മാന്‍ മാനേജിംഗ്‌ ഡയറക്‌ടര്‍ ഷഫീഖ്‌ പൈങ്ങാറ പറഞ്ഞു. ട്രെന്‍ഡുകള്‍ക്ക്‌ അനുസരിച്ച്‌ സ്വന്തം ഫാക്‌ടറിയില്‍ നിര്‍മിക്കുന്ന അത്യാകര്‍ഷകമായ ഡിസൈനിങ്ങുകളിലുള്ള സംശുദ്ധ ആഭരണങ്ങളാണ്‌ ദിയ ഗോള്‍ഡ്‌ തയ്യാറാക്കിയിരിക്കുന്നത്‌. ആധുനിക മോഡലുകളില്‍ ആരുടെയും ബജറ്റിലൊതുങ്ങുന്ന ആഭരണങ്ങള്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ സ്വന്തമാക്കാമെന്നത്‌ ദിയ ഗോള്‍ഡിന്റെ മാത്രം പ്രത്യേകതയാണെന്ന്‌ അധികൃതര്‍ അറിയിച്ചു. ചെട്ടിനാട്‌, ആന്റിക്ക്‌, സിംഗപ്പൂര്‍, ടര്‍ക്കിഷ്‌, കൊല്‍ക്കത്ത, രാജ്‌കോട്ട്‌, ബോംബെ, കാര്‍വാര്‍ കളക്ഷനുകളും ലൈറ്റ്‌ വെയ്‌റ്റ് ആഭരണങ്ങളും ലഭ്യമാണ്‌.

ടീനേജ്‌, അണ്‍കട്ട്‌, പ്രെഷ്യസ്‌ ജെംസ്‌ ആഭരണങ്ങളും ഡയമണ്ട്‌ വിഭാഗത്തില്‍ സജ്‌ജമാണ്‌. ഇരിട്ടിയില്‍ ദിയ ഗോള്‍ഡിന്റെ ഉദ്‌ഘാടനത്തിന്റെ ഭാഗമായി, വിലയുടെ പത്തു ശതമാനം മുതല്‍ പണം നല്‍കി ആഭരണങ്ങള്‍ ബുക്ക്‌ ചെയ്യാവുന്നതാണെന്ന്‌ അധികൃതര്‍ അറിയിച്ചു. ഡയമണ്ട്‌സിന്‌ 20 ശതമാനവും സ്വര്‍ണാഭരണങ്ങള്‍ക്ക്‌ 50 ശതമാനം വരെയും പണിക്കൂലിയില്‍ കിഴിവും നല്‍കും. എല്ലാ പര്‍ച്ചേസിനും സമ്മാനം ഉറപ്പാക്കിയിട്ടുണ്ടെന്നും ദിയ മാനേജ്‌മെന്റ്‌ അറിയിച്ചു.

ബാലുശ്ശേരി, മുക്കം, മേപ്പയൂര്‍, പേരാമ്ബ്ര, താമരശ്ശേരി എന്നിവിടങ്ങളില്‍ ദിയ ഗോള്‍ഡ്‌ ആന്റ്‌ ഡയമണ്ട്‌സ്‌ ഷോറൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഉദ്‌ഘാടന പരിപാടിയില്‍ ദിയ ഗ്രൂപ്പ്‌ ഓഫ്‌ കമ്ബനീസ്‌ എക്‌സിക്യുട്ടീവ്‌ ഡയറക്‌ടര്‍ പി.ടി. അബ്‌ദുന്നാസര്‍, ജെറീഷ്‌ കെ.കെ, എ.വി. അബൂബക്കര്‍, ഷെമീര്‍ പി.എം, മന്‍സൂര്‍ അടിയാണ്ടി എന്നിവരും പങ്കെടുക്കും.

Post a Comment

أحدث أقدم
Join Our Whats App Group