കണ്ണൂർ: പോക്സോ കേസില്‍ ശിക്ഷ അനുഭവിക്കവേ പരോളിൽ പുറത്തിറങ്ങിയ യുവാവ് മറ്റൊരു പോക്സോ കേസില്‍ പിടിയില്‍. തിരുവനന്തപുരം കാട്ടാക്കട സ്വദേശി എസ്.എസ്.ജിതേഷിനെ (22) ആണ് തളിപ്പറമ്പ് പൊലീസ് പിടികൂടിയത്. ആന്തൂർ നഗരസഭാ പരിധിയിലെ പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ധർമശാലയ്ക്ക് സമീപം ഒരു പമ്പ് ഹൗസിൽ പെൺകുട്ടിയെ എത്തിച്ച് പീഡിപ്പിക്കാനായിരുന്നു ശ്രമം.
നേരത്തെ സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട ആന്തൂർ നഗരസഭ പരിധിയിൽപ്പെട്ട പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി ശിക്ഷിക്കപ്പെട്ടിരുന്നു. ജനുവരി 28ന് ആണ് ഇയാൾ അറസ്റ്റിലായത്. ഈ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നതിനിടെയാണ് പരോളിൽ പുറത്തിറങ്ങി പ്രതി വീണ്ടും സമാന കൃത്യം നടത്തിയത്. കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്ന ഉപോധിയോടെയാണ് ജിതേഷിന് പരോൾ അനുവദിച്ചിരുന്നത്. ഇത് ലംഘിച്ചാണ് ഇയാൾ വീണ്ടും പോക്സോ കുറ്റകൃത്യം നടത്തിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
إرسال تعليق