Join News @ Iritty Whats App Group

പ്രഭാത സവാരിക്കിടെ യുവതിക്ക് നേരെ പീഡന ശ്രമം; സംഭവം തിരുവനന്തപുരത്ത്


തിരുവനന്തപുരത്ത് പ്രഭാത സവാരിക്ക് ഇറങ്ങിയ യുവതിക്ക് നേരെ പീഡനശ്രമം. കഴിഞ്ഞ ബുധനാഴ്ച കോര്‍പ്പറേഷന് മുന്‍വശത്തെ മ്യൂസിയത്തിന്റെ ഗേറ്റിന് സമീപത്ത് വെച്ചാണ് ആക്രമണമുണ്ടായത്. ഇന്നോവയില്‍ എത്തിയ യുവാവാണ് യുവതിയെ അക്രമിച്ചത്.

പതിവുപോല പുലര്‍ച്ചെ പ്രഭാത സവാരിക്ക് ഇറങ്ങിയ യുവതിയെ നന്ദന്‍കോട് ഭാഗത്ത് നിന്ന് കാറില്‍ എത്തിയ യുവാവ് അക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. യുവതി തടയാന്‍ ശ്രമിച്ചതോടെ യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. മ്യൂസിയത്തികത്തേക്കാണ് യുവാവ് മതില്‍ ചാടി രക്ഷപ്പെട്ടത്.

അക്രമിയെ പിടിക്കാന്‍ യുവതി ശ്രമിച്ചുവെങ്കിലും യുവാവ് കടന്നു കളഞ്ഞു. നഗരത്തിലെ അതീവ സുരക്ഷാ മേഖലയിലാണ് യുവതി ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ യുവതി പൊലീസില്‍ പരാതി നല്‍കിയെങ്കിലും കാര്യമായ നടപടികളൊന്നും സ്വീകരിട്ടില്ലെന്നാണ് ആക്ഷേപം.

Post a Comment

أحدث أقدم
Join Our Whats App Group