Join News @ Iritty Whats App Group

ഗവര്‍ണറുടെ നീക്കങ്ങള്‍ക്ക് പിന്നില്‍ ഹിന്ദുത്വ അജണ്ട; നിയമപരമായി നേരിടുമെന്ന് സീതാറാം യെച്ചൂരി



കേരളത്തിലെ സര്‍വകലാശാലകളിലെ വി സിമാര്‍ രാജിവയ്ക്കാന്‍ ആവശ്യപ്പെടുന്നത് വഴി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇല്ലാത്ത അധികാരമാണ് പ്രയോഗിക്കുന്നതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖലയെ പിടിച്ചെടുക്കാനും തകര്‍ക്കാനുമുള്ള ശ്രമങ്ങളാണ് ഗവര്‍ണര്‍ നടത്തുന്നതെന്ന് യെച്ചൂരി വിമര്‍ശിച്ചു. (Constitution does not permit Governor to issue directive to VCs for resignation Yechury)

ഗവര്‍ണറുടെ നടപടി നിയമപരമായി ചോദ്യം ചെയ്യും. ഗവര്‍ണറുടെ നീക്കങ്ങള്‍ക്ക് പിന്നില്‍ ഹിന്ദുത്വ അജണ്ടയാണ്. സുപ്രിംകോടതിയുടെ വിധി ഒരു കേസിലാണ്. അത് എല്ലാ കേസിലും ബാധകമാകില്ല. ഗവര്‍ണറെ തിരിച്ചുവിളിക്കാന്‍ ആവശ്യപ്പെടുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

ഗവര്‍ണറുടെ അന്ത്യശാസനം പാലിക്കേണ്ടതില്ലെന്ന കൃത്യമായ സൂചനയാണ് പിണറായി വിജയനും വാര്‍ത്താസമ്മേളനത്തിലൂടെ നല്‍കിയത്. കേരളത്തിലെ എല്ലാ വിസിമാരും പ്രഗത്ഭമതികളാണെന്ന് പറഞ്ഞ മുഖ്യമന്ത്രി വി സിമാര്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന് സൂചിപ്പിച്ചു. ഗവര്‍ണര്‍ ഇല്ലാത്ത അധികാരം ഉപയോഗിക്കുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. മന്ത്രിമാര്‍ക്ക് ഗവര്‍ണര്‍ മാര്‍ക്കിടേണ്ടതില്ലെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു.

പിന്‍വാതില്‍ ഭരണം നടത്താമെന്ന് ഗവര്‍ണര്‍ വിചാരിക്കേണ്ടയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന് യാതൊരു ഭയവുമില്ല. ഒറ്റക്കെട്ടായി ഇതിനെ നേരിടും. വിവരമില്ലാത്തവന്‍ എന്ന് ഒരു മന്ത്രിയെ വിളിച്ചു. ക്രിമിനല്‍ എന്ന് വിസിയെ വിളിച്ചു. നോമിനേറ്റഡ് സംവിധാനങ്ങള്‍ ജനാധിപത്യത്തിന് മേലെയല്ലെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.


Post a Comment

أحدث أقدم
Join Our Whats App Group