ഉരുവച്ചാൽ :വാനര ശല്യത്താൽ പൊറുതിമുട്ടി ജനം. ശിവപുരം കറക്കര ഭാഗങ്ങളിലാണ് കുരങ്ങ് ശല്യം രൂക്ഷമായത്. പ്രദേശത്തെ ഇരുപതില്‍പ്പരം കര്‍ഷക കുടുംബങ്ങളാണ് വാനരക്കൂട്ടങ്ങളാല്‍ ദുരിതമനുഭവിക്കുന്നത്. വീട്ടിനു മുകളിലും മുറ്റത്തും പറമ്പിലുമായി ഒറ്റയ്ക്കും കൂട്ടമായും എത്തുന്ന വാനരന്മാർ തേങ്ങ, വാഴക്കുല, പാഷൻ ഫ്രൂട്ട്, പേരക്ക, പപ്പായ തുടങ്ങിയവ വ്യാപകമായി നശിപ്പിക്കുന്നു .ഉയരം കൂടിയ തെങ്ങുകളിൽ വരെ കയറി തേങ്ങ കുലയോടെ അടർത്തി ഇടുന്നു.വീടിനു സമീപം എത്തുന്ന കുരങ്ങുകൾ വീട്ടുമുറ്റത്ത് വെച്ചിരിക്കുന്ന സാധനങ്ങൾ കൈക്കലാക്കി മടങ്ങുന്നു.ഇവർ ഉപദ്രവിക്കുമെന്ന പേടിയിൽ കുട്ടികളെ പുറത്തിറക്കാൻ ഇവിടുത്തുകാർക്ക് ഭയമാണ്. കൃഷിക്കും സാധാരണ ജീവിതത്തിനും ഭീഷണിയായ വാനരപ്പടയെ തുരത്തുവാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെടുന്നു.
إرسال تعليق