Join News @ Iritty Whats App Group

'മതപരിവർത്തനത്തിന് ഭഗവദ് ഗീത വചനങ്ങൾ ഉപയോഗിക്കുന്നു'; ക്രിസ്ത്യൻ മിഷണറിക്കെതിരെ പരാതി നൽകി ബജ്റംഗ് ദൾ

ബംഗളുരു: മതപരിവർത്തനം ലക്ഷ്യമിട്ട് ഭഗവദ്ഗീതയിലെ വചനങ്ങൾ ഉൾപ്പെട്ട പുസ്തകങ്ങൾ വിതരണം ചെയ്തതിന് ക്രിസ്ത്യൻ മിഷനറിക്കെതിരെ ബജ്‌റംഗ്ദളിന്റെ കർണാടക ഘടകം ശനിയാഴ്ച പോലീസിൽ പരാതി നൽകി. കർണ്ണാടകയിലെ തുംകുരുവിലും കോര പോലീസ് സ്റ്റേഷനുകളിലാണ് പരാതി നൽകിയിരിക്കുന്നത്. ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുക എന്ന ലക്ഷ്യത്തോടെ മിഷനറിമാർ തുംകൂരിൽ വ്യാപകമായി പ്രചരണം നടത്തിയതായി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഭഗവദ്ഗീതയോട് സാമ്യമുള്ള പുസ്തകങ്ങൾ വിതരണം ചെയ്യുന്നതും വിൽക്കുന്നതും ശ്രദ്ധയിൽപ്പെട്ടതായി ബജ്‌റംഗ്ദൾ പറഞ്ഞു. പുസ്തകത്തിൽ ഹിന്ദു ദൈവങ്ങളെയും ദേവതകളെയും അപമാനിച്ചിട്ടുണ്ട്. ബ്രഹ്മാവിനും മഹാദേവനും മൊഹമ്മദിനും തുല്യനാണെന്നും ജൈനമത വിശ്വാസികൾ ആദരിക്കുന്ന ആദിനാഥാണ് ബാബ ആദമായി ജനിച്ചതെന്നും പുസ്തകം അവകാശപ്പെടുന്നു.

ബാബ ആദം ബ്രഹ്മ ഗ്രഹത്തിൽ നിന്നാണ് വന്നതെന്നും ബ്രഹ്മാവിന്റെ പുനർജന്മമാണെന്നും വിവാദ പുസ്തകം അവകാശപ്പെടുന്നതായും ബജ്റംഗ് ദൾ നൽകിയ പരാതിയിലുണ്ട്. കന്നഡ ഭാഷയിലുള്ള 'ഗീതേ നിന്ന ജ്ഞാന അമൃത' എന്ന പുസ്തകത്തിന്റെ വിതരണവും വിൽപനയും അംഗീകരിക്കാനാകില്ലെന്നും, ഇത് സംഘർഷസാധ്യതയുണ്ടാക്കുമെന്നും ബജ്റംഗ്ദൾ ആരോപിച്ചു. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവർ തുംകൂരിലെത്തി മതപരിവർത്തനം നടത്തിയിട്ടുണ്ട്.

ന്യൂഡൽഹിയിലെ കബീർ പ്രിന്റിംഗ് പ്രസിൽ നിന്നാണ് പുസ്തകങ്ങൾ അച്ചടിക്കുന്നത്. ദുരുദ്ദേശത്തോടെ പ്രവർത്തിക്കുന്ന ക്രിസ്ത്യൻ മിഷണറിയുടെ പ്രവർത്തനം തടയണമെന്നാവശ്യപ്പെട്ട് തുമാകുരു ജില്ലയിലെ പോലീസ് സൂപ്രണ്ടിനും പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group