ഡല്‍ഹി വിമാനത്താവളത്തില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ എന്‍ജിനു തീപിടിച്ചു. ടേക്ക് ഓഫ് അവസാനഘട്ടത്തിലെത്തി നില്‍ക്കുമ്പോഴാണ് ഡല്‍ഹി ബെംഗളൂരു ഇന്‍ഡിഗോ എ320 വിമാനത്തിന്റെ എന്‍ജിനുകളിലൊന്നിന് തീപിടിച്ചത്. ഇതെത്തുടര്‍ന്ന് സര്‍വീസ് റദ്ദാക്കി. യാത്രക്കാര്‍ സുരക്ഷിതരാണ്.
വിമാനത്തില്‍ 184 യാത്രക്കാരാണ് ഉണ്ടായിരുന്നത്. രാത്രി 9.45 ഓടെയാണ് സംഭവം. യാത്രക്കാരെ ഉടന്‍ പുറത്തിറക്കിയില്ല. രാത്രി 11 മണിക്ക് ശേഷം യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കി മറ്റൊരു വിമാനത്തില്‍ അയച്ചു.
സംഭവത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു. ഡിജിസിഎയോട് സംഭവത്തില്‍ പരിശോധന നടത്തി അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. ഡിജിസിഎ റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും തുടര്‍ നടപടി പ്രഖ്യാപിക്കുക.
إرسال تعليق