Join News @ Iritty Whats App Group

നയൻതാര വാടക ഗർഭപാത്രത്തിലൂടെ അമ്മയായത് നിയമപരമായാണോ എന്നന്വേഷിക്കും: തമിഴ്‌നാട് ആരോഗ്യമന്ത്രി

ചെന്നൈ: നടി നയൻതാര വാടക ഗർഭധാരണത്തിലൂടെ അമ്മയായതിന്‍റെ നിയമവശം പരിശോധിക്കുമെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യം. നാല് മാസം മുമ്പ് വിവാഹിതരായ ദമ്പതിമാർക്ക് വാടക ഗർഭധാരണം നടത്താമോ എന്ന് അന്വേഷിക്കും. ഇതിന്‍റെ നിയമവശങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ മെഡിക്കൽ സർവീസസ് ഡയറക്ടറെ ചുമതലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. പ്രായപൂർത്തിയായവർക്ക് വാടക ഗർഭധാരണത്തിനുള്ള അവകാശം നിയമം അനുശാസിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ നിയമവിരുദ്ധമായ എന്തെങ്കിലും നടന്നോയെന്ന് പരിശോധിക്കുകയാണ് ചെയ്യുകയെന്നും എം സുബ്രഹ്മണ്യം പറഞ്ഞു.

ഇരട്ടക്കുട്ടികളുടെ അച്ഛനും അമ്മയും ആയ വിവരം വിഘ്നേഷ് ശിവനാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. വാടക ഗർഭധാരണത്തിലൂടെ നയൻതാര – വിഘ്നേഷ് ശിവൻ ദമ്പതികൾക്ക് കുഞ്ഞ് ജനിച്ച വാർത്തയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്."നയനും ഞാനും അമ്മയും അപ്പയും ആയി. അനുഗ്രഹിക്കപ്പെട്ട ഇരട്ട കുഞ്ഞുങ്ങളാണ്. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം"- എന്നാണ് വിഘ്നേഷ് തന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചത്.


ജൂണ്‍ 9ന് മഹാബലിപുരത്തു വച്ചായിരുന്നു നയൻതാര-വിഘ്നേഷ് ശിവൻ വിവാഹം നടന്നത്. നയൻതാര വിവാഹത്തിന് മുൻപേ ഗർഭിണിയായിരുന്നോ അതോ വാടക ഗർഭധാരണമായിരുന്നു എന്നൊക്കെ ഉള്ള സംശയങ്ങൾ സോഷ്യൽ മീഡിയയിലെ പാപ്പരാസികൾ ഉന്നയിക്കുന്നുണ്ട്. അതേസമയം, വിഗ്നേഷ് ശിവനും നയൻതാരയ്ക്കും സുഹൃത്തുക്കളുടേയും ആരാധകരുടേയും അഭിനന്ദനപ്രവാഹം തുടരുകയാണ്. കുഞ്ഞുങ്ങളെ വിശേഷിപ്പിക്കാൻ വിഗ്നേഷ് പോസ്റ്റിൽ ഉപയോഗിച്ച ഉയിർ, ഉലകം എന്നിവ തന്നെയാകും കുട്ടികളുടെ പേരുകളെന്നാണ് ആരാധരുടെ അനുമാനം.

സന്തോഷവാർത്ത അറിയിച്ച വിഗ്നേഷിന്‍റെ രണ്ട് ഇൻസ്റ്റഗ്രാം പോസ്റ്റുകൾക്കുമായി ഇരുപത് ലക്ഷത്തോളം ലൈക്കുകളാണ് ഇതുവരെ എത്തിയത്. സംവിധായകൻ ആറ്റ്ലി, വിക്കി കൗശൽ, അർജുൻ കപൂർ എന്നിങ്ങനെ ഒട്ടേറെ സുഹൃത്തുക്കളും സഹപ്രവർത്തകരും ഇരുവർക്കും അഭിനന്ദനങ്ങളറിയിച്ച് സന്ദേശങ്ങൾ എഴുതി. ഇതിനിടെ #surrogacy എന്ന ഹാഷ്ടാഗ് സാമൂഹിക മാധ്യമങ്ങളിൽ ട്രൻഡിംഗായി. വാട‍ക ഗർഭധാരണം സംബന്ധിച്ച ചർച്ചകളും നവമാധ്യമങ്ങളിൽ സജീവമാണ്.

Post a Comment

أحدث أقدم
Join Our Whats App Group